ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കരുത്!!! ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ സംസ്‌കാരത്തിന് അനുസരിച്ച് ഡ്രെസ്സ് ധരിക്കണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനി ധരിച്ച് നടക്കുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഏത് രാജ്യത്ത് ചെന്നാലും അവിടുത്തെ തനത് സംസ്‌കാരത്തെ അനുസരിക്കണം. ആ രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്ന രീതിയിലാകണം പെരുമാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

വിദേശ രാജ്യങ്ങളില്‍ ബിക്കിനി ധരിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഇന്ത്യയില്‍ വരുമ്പോള്‍ അത് ഒഴിവാക്കണം. ഗോവയില്‍ ബീച്ചുകളിലും അവര്‍ അത് ചെയ്യുന്നു. എന്നാല്‍ അത് ധരിച്ച് പട്ടണങ്ങളിലും മറ്റും അത്തരം വസ്ത്രം ധരിച്ച് വരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

മറ്റൊരു രാജ്യത്ത് ചെന്നാല്‍ അവിടുത്തെ പ്രാദേശിക പാരമ്പര്യത്തെ ബഹുമാനിക്കാന്‍ വിദേശികള്‍ തയ്യാറാവണം. ഇന്ത്യയില്‍ എത്തുന്ന വിദേശികള്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ പിന്തുടരാന്‍ തയ്യാറാവണം. എന്നുവച്ച് ഇന്ത്യയിലെത്തുന്ന എല്ലാവരും സാരി ധരിക്കണമെന്നല്ല താന്‍ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular