മദ്യപിക്കുമ്പോള്‍ ഇത്തരം ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങള്‍… എങ്കില്‍ സൂക്ഷിക്കുക!!!

കേരളീയരുടെ ആഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞിരിക്കുകയാണ് മദ്യം. മദ്യപാനം ആരോഗ്യത്തിനു ഹാനികരമാണങ്കിലും ചെറിയ അളവിലുള്ള മദ്യപാനം ഹൃദ്രോഗം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളെ ചെറുക്കുമെന്ന് ചില പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപിച്ചു കഴിഞ്ഞാല്‍ അതിന്റെ ഹാങ്ങോവര്‍ വിട്ടുമാറാന്‍ കുറച്ചു സമയമെടുക്കും. അമിതമായ മദ്യപാനം കഴിഞ്ഞശേഷം ഒന്ന് ബോധം തെളിയുമ്പോഴേക്കും നല്ല ക്ഷീണവും തലവേദനയും മറ്റു പല അസ്വസ്ഥതകളും മിക്കവാറും ആളുകള്‍ക്ക് ഉണ്ടാകാറുണ്ട്.

എന്നാല്‍ ചില ഭക്ഷണ സാധനങ്ങള്‍ ഈ ഹാങ്ങോവറിനെ കൂടുതല്‍ വഷളാക്കുന്നവയാണ്. ഈ സമയത്ത് ചില ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. പലരും വിചാരിക്കുന്നത് ഹാങ്ങ്ഓവര്‍ മാറ്റാന്‍ ഏറ്റവും നല്ലത് കോഫി എന്നാണ്. എന്നാല്‍ ഈ ധാരണ തെറ്റാണ്. ഒന്നിലധികം കോഫി കുടിക്കുന്നത് നിങ്ങളുടെ ഹാങ്ങ്ഓവര്‍ വഷളാക്കാന്‍ ഇടയാക്കും. ശരീരത്തിലെ ഊര്‍ജ്ജം നഷ്ടപ്പെടാന്‍ കഫീന്‍ കാരണമാകും.

മാംസാഹാരങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ തലവേദന ഉണ്ടാകാം. നിങ്ങള്‍ ഹാങ്ങ്ഓവറിലായിരിക്കുമ്പോള്‍ മത്സ്യമാംസങ്ങള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കും. സ്പോര്‍ട്ട് പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ്. ഇത് നിങ്ങളുടെ ഹാങ്ങ്ഓവറിനെ കൂടുതല്‍ വഷളാക്കുന്നു.

സ്പോര്‍ട്ട് പാനീയങ്ങില്‍ ഉയര്‍ന്ന അളവില്‍ ഫ്രക്ടോസ് കോണ്‍ സിറപ്പ്, കൃത്രിമ സുഗന്ധങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.രാവിലെ ഒരു ചിക്കന്‍ ബര്‍ഗര്‍ കഴിക്കുന്നത് നല്ലതല്ല. കാരണം ബര്‍ഗറുകള്‍ കലോറിയും കൊഴിപ്പുകളും നിറഞ്ഞതാണ്. ഇത് വയറു വേദനയും ഗ്യാസിന്റെ പ്രശ്നവും ഉണ്ടാക്കുന്നു. കലോറിയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ വറുത്ത ഭക്ഷണങ്ങള്‍ കഴിക്കരുത്. ഇവ കൂടുതല്‍ ക്ഷീണിതനാക്കുന്നു.

കൂടാതെ ഈ ഭക്ഷണങ്ങള്‍ ദഹനപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു, തുടര്‍ന്ന് വയറ് അശ്വസ്ഥമാക്കുകയും ചെയ്യും. സാധാരണ രീതിയില്‍ സോയ പ്രോട്ടീന്‍ ഷേക്കുകള്‍ കഴിക്കുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ നിങ്ങള്‍ ഹാങ്ങ്ഓവര്‍ ആയിരിക്കുന്ന സമയത്ത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. അതായത് സോയയില്‍ ധാരാളം പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുണ്ട്. ഇത് നിങ്ങളെ കൂടുതല്‍ ക്ഷീണിതനാക്കും.

SHARE