മകനൊപ്പം പൂമരം ആദ്യ ഷോ കാണുന്നതിനിടെ തീയേറ്ററില്‍ സംഭവിച്ചത് പാര്‍വതി വെളിപ്പെടുത്തി

കൊച്ചി: 2016 ല്‍ ചിത്രീകരണം ആരംഭിച്ച പൂമരം പല റിലീസ് തിയതികള്‍ മാറ്റിവെച്ച് ഒടുവില്‍ തീയറേറ്ററുകളിലെത്തി. കാത്തു കാത്തിരുന്ന് ഒടുവില്‍ പൂമരം എത്തിയപ്പോള്‍ മികച്ച റിസല്‍ട്ടാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ പാര്‍വതിക്കൊപ്പമാണ് നായകന്‍ കാളിദാസ് കണ്ടത്. ഭയങ്കര ഇമോഷണലാണെന്ന് കാളിദാസ് ആദ്യ പ്രതികരണം നടത്തി. ചിത്രത്തെക്കുറിച്ച് കൂടുതല്‍ പറയാതെ പ്രേക്ഷകരുടെ പ്രതികരണത്തിനായി വിടുന്നുവെന്നും കാളിദാസ് മറുപടി നല്‍കി.
സിനിമ ഭയങ്കര ഇമോഷണലാണെന്ന് ആയിരുന്നു അമ്മ പാര്‍വതിയുടെയും ആദ്യ പ്രതികരണം. തിയറ്ററില്‍ സിനിമയുടെ ആദ്യ പകുതി താന്‍ കണ്ടതേയില്ലെന്നും പാര്‍വതി തുറന്നു പറഞ്ഞു. വ്യത്യസ്തമായ അനുഭവമാണിതെന്ന് പറഞ്ഞ പാര്‍വതി എക്‌സലന്റ് മൂവിയാണെന്നും കൂട്ടിച്ചേര്‍ത്തു. മലയാള സിനിമയില്‍ കാളിദാസന്റെ അരങ്ങേറ്റം എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിനാണ് പാര്‍വതി ആദ്യ പ്രതികരണം നടത്തിയത്.

SHARE