മട്ടാഞ്ചേരിക്കാരെല്ലാം മോശക്കാരാണോ.. ‘മട്ടാഞ്ചേരി’ സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി നാട്ടുകാര്‍

കൊച്ചി: മട്ടാഞ്ചേരിയെ മോശമായി ചിത്രീകരിക്കുന്ന ‘മട്ടാഞ്ചേരി’ എന്ന സിനിമയ്‌ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി മട്ടാഞ്ചേരിക്കാര്‍. ചിത്രത്തില്‍ ഗുണ്ടകളുടെയും മയക്കുമരുന്നിന്റെയും കേന്ദ്രമായിട്ടാണ് മട്ടാഞ്ചേരിയെ ചിത്രീകരിക്കുന്നത്. ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ അഭിനയിച്ച ചിത്രം കൂടിയാണ് മട്ടാഞ്ചേരി.

എന്നാല്‍ ചിത്രത്തില്‍ തങ്ങളെപ്പറ്റി തെറ്റായ രീതി പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചാണ് കൊച്ചി കൂട്ടായ്മ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതിനുമുമ്പ് ചിത്രത്തിനെതിരെ ഇതേ ആരോപണങ്ങല്‍ ഉന്നയിച്ച് കോണ്‍ഗ്രസ്സ് പ്രാദേശിക നേതൃത്വവും രംഗത്തെത്തിയിരുന്നു. മട്ടാഞ്ചേരിക്കാരെ ഗുണ്ടകളായി ചിത്രീകരിക്കുന്ന സിനിമ നിരോധിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ഇതിന്റെ ഭാഗമായി സിനിമാപ്രദര്‍ശനം നടത്തുന്ന തിയേറ്ററിലെത്തി പ്രതിഷേധക്കാര്‍ സമരം നടത്തിയിരുന്നു. നിലവില്‍ നല്‍കിയിരിക്കുന്ന ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐ.എം വിജയനെക്കൂടാതെ ലാല്‍, സാജു കൊടിയന്‍, സാജന്‍ പള്ളുരുത്തി, ശാന്തകുമാരി, ഓമന ഔസേപ്പ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular