‘ഓഖി’ വന്നതിന് പിന്നാലെ ‘സാഗര്‍’എത്തുന്നു, തീരദേശം കനത്തജാഗ്രതയില്‍

കൊച്ചി: ഓഖിക്ക് ശേഷം വരുന്ന ചുഴലിക്കാറ്റ് സാഗര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊള്ളുന്ന കാറ്റുകള്‍ക്ക് പേരിടുക ഈ പ്രദേശത്തെ രാജ്യങ്ങളാണ്. ഓഖിക്ക് ആ പേര് നല്കിയത് ബംഗ്ലോദേശാണ്. അടുത്ത ഊഴം ഇന്ത്യക്കാണ്. ഇന്ത്യ ഇനി വരാനിരിക്കുന്ന കാറ്റിന് പേരിട്ടിരിക്കുന്നത് സാഗര്‍ എന്നാണ്. സാഗര്‍ ചുഴലികാറ്റ് വീശുമോ എന്ന ആശങ്കയിലാണ് രാജ്യം.

ഇപ്പോള്‍ കാലാവസ്ഥയില്‍ കണ്ടുവരുന്ന മാറ്റങ്ങള്‍ ചുഴലിക്കാറ്റിലേക്ക് വിരല്‍ചൂണ്ടുന്നതായി കാലാവസ്ഥ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ് വന്നുകഴിഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നേരത്തേ അറിയിച്ചിരുന്നെങ്കിലും ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്പെടുകയാണെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനുള്ള സാധ്യതകള്‍ ആദ്യം തള്ളികളഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചുഴലിക്കാറ്റും പ്രബലപ്പെട്ടേക്കാം. ചുഴലിക്കാറ്റ് ലക്ഷദ്വീപ് വഴി കടന്നുപോകുമെന്നാണ് കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

മണിക്കൂറില്‍ 65 കിലോ മീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശാന്‍ സാധ്യത. ശക്തിയായ മഴക്കും സാധ്യതകളുണ്ട്. സംസ്ഥാനത്ത് പലയിടത്തും കാലാവസ്ഥയില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കണ്ടുതുടങ്ങി. കടലില്‍ 3 മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ രൂപപ്പെട്ടേക്കാം. വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിനായി ആരും കടലിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് പലയിടങ്ങളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular