ചെന്നൈ എഫ്സി ഐഎസ്എല്‍ ഫൈനലില്‍

ചെന്നൈ: ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ചെന്നൈ എഫ്സി ഐഎസ്എല്‍ നാലാം സീസണ്‍ ഫൈനലില്‍. ഇരുപാദങ്ങളിലുമായി 4-1നാണ് ചെന്നൈയുടെ വിജയം. ഇന്നത്തെ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈ വിജയിച്ചത്. ആദ്യപാദ മത്സരത്തില്‍ ഇരുടീമുകളും ഒരു ഗോള്‍ വീതം നേടി സമനിലയിലായിരുന്നു. ജെജെയുടെ ഇരട്ട ഗോളുകളാണ് ചെന്നൈയ്ക്ക മിന്നുന്ന വിജയം സമ്മാനിച്ചത്

26-ാം മിനിട്ടിലും 90-ാം മിനിട്ടിലും ജെജെലാല്‍ പെഖുലയും 29-ാം മിനിട്ടില്‍ ധന്‍പാല്‍ ഗണേഷും നേടിയ ഗോളുകള്‍ക്കാണ് ഇന്നലെ ചെന്നൈയിന്‍ ജയിച്ചത്.ചെന്നൈയിന്റെ തട്ടകത്തില്‍ തട്ടകത്തില്‍ നടന്ന മത്സരത്തിന്റെ അഞ്ചാം മിനിട്ടില്‍ തന്നെ ഗോവ സെല്‍ഫ് ഗോള്‍ വഴങ്ങേണ്ടതായിരുന്നുവെങ്കിലും ഭാഗ്യത്തിന് രക്ഷപ്പെട്ടു. 13-ാം മിനിട്ടില്‍ ഗോവയ്ക്ക് ചാന്‍സ് ലഭിച്ചെങ്കിലും സെറോനോ അത് പ്രതിരോധിച്ചു.

26-ാം മിനിട്ടില്‍ ഗ്രിഗറി നെല്‍സണ്‍ ഇടതുവിംഗില്‍ നിന്നുള്ള ക്രോസ് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജെജെലാല്‍ പെഖുല ഉയര്‍ന്നു ചാടി തലവച്ച് ചെന്നൈയിന്റെ ആദ്യ ഗോളാക്കുകയാിരുന്നു. മൂന്ന് മിനിട്ടിനകം ഗോവന്‍ ഗോള്‍വല ഒന്നുകൂടി കുലുങ്ങി. ഇത്തവണയും പന്തെത്തിച്ചത് ഗ്രിഗറി നെല്‍സണായിരുന്നു. ബോക്‌സിനുള്ളിലുണ്ടായിരുന്ന ധന്‍പാല്‍ ഗണേഷ് നെല്‍സന്റെ പാസ് സ്വീകരിച്ച് ഗോളി നവീനെ മറികടന്ന് ഗോളാക്കി. ആദ്യ പകുതിയില്‍ ചെന്നൈയിന്റെ മുന്നേറ്റങ്ങളെ തടുക്കാന്‍ പൂനെ പരുഷമായ പ്രതിരോധമാണ് തീര്‍ത്തത്. രണ്ടാം പകുതിയില്‍ ഗോളടിക്കാനായി പൂനെ താരങ്ങള്‍ കഠിനപരിശ്രമം നടത്തി. എന്നാല്‍, ചെന്നൈയിന്‍ താരങ്ങളുടെ മികച്ച പ്രതിരോധവും നിര്‍ഭാഗ്യവും പൂനെയെ ഗോളില്‍ നിന്ന് അകറ്റി നിറുത്തി.

Similar Articles

Comments

Advertismentspot_img

Most Popular