ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് പണിമുടക്കി

കൊച്ചി: സംസ്ഥാനവ്യാപകമായി ബിഎസ്എന്‍എല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടു. സാങ്കേതികകാരണങ്ങളാണ് ഇന്റര്‍നെറ്റ് സേവനം മുടങ്ങാന്‍ കാരണമെന്നാണ് ബിഎസ്എന്‍എല്‍ അറിയിക്കുന്നത്. വ്യക്തമായ വിവരം ലഭ്യമല്ല.തിങ്കളാഴ്ച്ച രാവിലെ മുതല്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് മൊബൈല്‍ഫോണില്‍ ലഭിക്കുന്നില്ല. നിരവധി ആളുകള്‍ ബിഎസ്എന്‍എല്‍ ഓഫീസുകളിലേക്ക് പരാതിയുമായി ഫോണ്‍വിളിച്ചു.

ചെന്നൈയില്‍ നിന്ന് പരിഹരിക്കേണ്ട പ്രശനമാണ് നെറ്റ് വര്‍ക്കില്‍ ഉണ്ടായിരിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലോ അല്ലാതെയോ നെറ്റ് വര്‍ക്ക് തകരാറുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ബിഎസ്എന്‍എല്‍ പങ്കുവച്ചിട്ടില്ല.

SHARE