പൂമരം റിലീസ് ഉറപ്പിച്ചുവെന്ന് കാളിദാസ് : അന്ന് കല്യാണമാണ് മാറ്റിവയ്ക്കണം അപേക്ഷയുമായി ട്രോളര്‍മാര്‍

കാളിദാസ് ജയറാം നായകനാകുന്ന എബ്രിഡ് ഷൈന്‍ ചിത്രം പൂമരത്തിന്റെ റിലീസ് തിയ്യതി ഉറപ്പിച്ചുവെന്ന് കാളിദാസ് ജയറാം. ചിത്രം മാര്‍ച്ച് പതിനഞ്ചിന് തിയ്യേറ്ററിലെത്തും. കാളിദാസ് തന്നെയാണ് വിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. ഒപ്പം പൂമരത്തിന്റെ സെന്‍സറിങ് സെര്‍ട്ടിഫികറ്റും നല്‍കിയിട്ടുണ്ട്. കഌന്‍ യു സെര്‍ട്ടിഫിക്കറ്റുമായാണ് പൂമരം റിലീസിനെത്തുന്നത്. നേരത്തെ ചിത്രം മാര്‍ച്ച് ഒന്‍പതിന് റിലീസ് ചെയ്യുമെന്നായിരുന്നു കാളിദാസ് പറഞ്ഞിരുന്നത്. റിലീസ് നീട്ടിയത് ട്രോളര്‍ ആഘോഷമാക്കിയിരുന്നു. എന്നാല്‍ ഇപ്പഴും അവസ്ഥ മാറിയിച്ചില്ല. കാളിദാസിന്റെ ഫേയ്ബുക്ക് പോസ്റ്റ് വന്നതോടെ ട്രോളര്‍മാര്‍ വീണ്ടും ഉഷാറായി…
താന്‍ പെണ്ണാലോചിച്ച് തുടങ്ങിയപ്പോള്‍ ഷൂട്ടിങ് തുടങ്ങിയ ചിത്രമാണ്. ഇപ്പോള്‍ പെണ്ണും കെട്ടി ഒരു കുട്ടിയുമായി. ഇനി ഏതായാലും ഫാമിലിയുമായി ചിത്രം കാണാന്‍ പോകാമെന്നാണ് ഒരു ട്രോളന്റെ കമന്റ്
എന്റെ കാമുകി എന്ന ഇട്ടേച്ച് പോയപ്പോള്‍ പൂമരത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങിയതാ ഇപ്പോള്‍ അവളുടെ കെട്ട് കഴിഞ്ഞ് രണ്ട് പിള്ളേര്‍ ആയി???? .ഈ അവസരത്തില്‍ ചോദിക്കുന്ന ശെരിയാണൊ എന്ന് അറിയില്ല .റിലീസ് അവളുടെ അടുത്ത പ്രസവവും കുടി കഴിഞ്ഞിട്ട് പോരെ എന്ന് വേറൊരു വിരുതന്‍. കുറച്ചു ദിവസം കൂടി നീട്ടി ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്താല്‍ എന്തേലും പ്രശ്‌നം വന്നു റിലീസ് നീട്ടി വയ്‌ക്കേണ്ടി വന്നാലും ഏപ്രില്‍ ഫൂള്‍ ആക്കിയതാണെന്ന് പറഞ്ഞ് തടി തപ്പാമെന്ന് ഉപദേശിക്കുന്നവരുമുണ്ട്.
പതിനഞ്ചിന് തന്റെ കല്യാണമാണെന്നും അതിനാല്‍ റിലീസ് ഒന്നുകൂടി മാറ്റി വയ്ക്കാമോയെന്ന് അപേക്ഷിക്കുന്ന ആരാധകരുമുണ്ട്. കേട്ട വാര്‍ത്ത വിശ്വസിക്കാന്‍ കഴിയാതെ തരിച്ച് നില്‍ക്കുന്ന ട്രോളന്മാരെയും ഇറങ്ങാതെ വിശ്വസിക്കില്ലെന്നു വാശി പിടിക്കുന്നവരെയും കമന്റില്‍ കാണാം. സിനിമ റിലീസ് ആകുമെന്ന് തെളിയിക്കാന്‍ സെര്‍ട്ടിഫികറ്റ് കാണിക്കേണ്ട അവസ്ഥയെ പരിതപിക്കുന്നവരെയും കാണാം. ഒപ്പം കാളിദാസിന് കട്ട സപ്പോര്‍ട്ടുമായി കൂടെ നില്‍ക്കുന്നവരും ഉണ്ട്.

പൂമരം വാര്‍ത്തകളില്‍ നിറഞ്ഞത് ട്രോളുകളിലൂടെയാണ്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിട്ടും റിലീസ് ആകാത്തത് ട്രോളന്മാര്‍ ശരിക്കും ആഘോഷമാക്കിയിരുന്നു. പൂമരത്തിലെ ഞാനും ഞാനുമെന്റാളും എന്ന ഗാനം പുറത്തിറങ്ങിയതിന്റെ ഒന്നാം വാര്‍ഷികം കാളിദാസ് ആഘോഷിച്ചതിനും ട്രോള്‍ മഴയായിരുന്നു. ഇന്ന് നടക്കും നാളെ നടക്കും എന്ന് പറഞ്ഞ് വൈകിപ്പിക്കുന്ന കാര്യങ്ങളെ ‘പൂമരം പോലെയാകുമോഡേയ്’ എന്ന് വിശേഷിപ്പിക്കുന്ന ശൈലി വരെയെത്തി കാര്യങ്ങള്‍. ഇറങ്ങാത്ത പൂമരത്തിന്റെ തകര്‍പ്പന്‍ റിവ്യൂകള്‍ വരെ പുറത്തിറങ്ങിയിരുന്നു.
പിന്നീട് ട്രോളന്മാരെ വെല്ലുന്ന ട്രോളുമായാണ് മാര്‍ച്ച് ഒന്‍പതിന് പൂമരം റിലീസ് ആകുമെന്ന വാര്‍ത്ത കാളിദാസ് പുറത്തു വിട്ടത്. എല്ലാവര്‍ഷവും മാര്‍ച്ച് ഒന്‍പതുണ്ടെന്ന് പറയാതിരിക്കാന്‍ 2018 മാര്‍ച്ച് ഒന്‍പത് എന്ന് പ്രത്യേകം പരാമര്‍ശിച്ചായിരുന്നു കാളിദാസിന്റെ പോസ്റ്റ്.
എന്നാല്‍ പിന്നീട് ചില സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് ഒന്‍പതിലെ റിലീസ് നീട്ടി വച്ചു എന്നറിച്ചതോടെ ട്രോളന്മാര്‍ പിന്നെയും ഇളകി. ഇപ്പോള്‍ മാര്‍ച്ച് പതിനഞ്ചിന് റിലീസ് എന്ന് പറഞ്ഞ് കാളിദാസ് പങ്കുവച്ച പോസ്റ്റിന് താഴെയും ട്രോളന്മാരുടെ ആക്രമണമാണ്.

Similar Articles

Comments

Advertismentspot_img

Most Popular