‘സൗബിന്റെ പെണ്ണുകാണല്‍’ !

മലപ്പുറത്തെ ഫുട്ബോള്‍ സംസ്‌കാരത്തിന്റെ പശ്ചാത്തലത്തില്‍ തീയറ്ററിലെത്താന്‍ ഒരുങ്ങുന്ന സൗബിന്‍ ഷാഹിറിന്റെ സുഡാനി ഫ്രം നൈജീരിയയുടെ ടീസറെത്തി. ഫുട്ബോള്‍ മുന്നില്‍ നിര്‍ത്തി കഥ പറയുന്ന സിനിമയാണെങ്കിലും സൗബിന്റെ കിടിലന്‍ പെണ്ണുകാണലാണ് ടീസറായി പുറത്തുവിട്ടിരിക്കുന്നത്.

പ്രായം കുറച്ച് കൂടിയത് കൊണ്ടുള്ള പയ്യന്റെ അങ്കലാപ്പും, വിദ്യാഭ്യാസ കുറവിന്റെ പ്രശ്നങ്ങളും, വീട്ടിലെ പ്രതിസന്ധികളെല്ലാം തമാശ രൂപത്തില്‍ അവതരിപ്പിച്ചാണ് ടീസറിന്റെ പോക്ക്. നവാഗതനായ സക്കറിയയാണ് സൗബിനെ നായകനാക്കി സുഡാനി ഫ്രം നൈജിരി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥയും സക്കറിയ തന്നെയാണ്. മാര്‍ച്ച് 23നാണ് സിനിമ തീയറ്ററിലെത്തുക. റെക്സ് വിജയന്‍ സംഗീതം നല്‍കിയിരിക്കുന്ന സിനിമ ഹാപ്പി ഹവേഴ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന് വേണ്ടി സമീര്‍ താഹിറും, ഷൈജു ഖാദിലുമാണ് നിര്‍മിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular