പടക്കക്കച്ചവടം നടത്താന്‍ സ്വര്‍ണമാലയും ഐഫോണും പണയം വെച്ചു; ഒടുവില്‍ സുഹൃത്തുക്കള്‍ ചതിച്ചതിനെ തുടര്‍ന്ന് ബി.ടെക്ക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

സ്വന്തം സ്വര്‍ണമാലയും ഐഫോണും പണയപ്പെടുത്തി നടത്തിയ ബിസിനസിന്റെ ലാഭവിഹിതം നല്‍കാതെ സുഹൃത്തുക്കള്‍ ചതിച്ചതില്‍ മനംനൊന്ത് ബിടെക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ില്‍കഗുഡ സ്വദേശിയായ 22കാരനായ സായി ചരണ്‍ ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ചയാണ് ചരണ്‍ ജിവനൊടുക്കിയത്.

ദീപാവലിക്ക് പടക്കവില്‍പ്പന നടത്തുന്നതിനായി സുഹൃത്തക്കളായ രാജേഷിനും നാഗരാജിനുമൊപ്പം സായിയും പങ്കാളിയായിരുന്നു. ഇതിന് പണം സംഘടിപ്പിക്കുന്നതിനായി സായിയുടെ സ്വര്‍ണമാലയും ഐഫോണും പണയം വെച്ചു. പടക്ക ബിസിനസില്‍ നിന്ന് നല്ല ലാഭം ലഭിച്ചിരുന്നു. എന്നാല്‍ സായിയുടെ പങ്ക് നല്‍കാന്‍ രാജേഷും നാഗരാജും തയ്യാറായില്ല. തനിക്കവകാശപ്പെട്ട പങ്ക് ആവശ്യപ്പെട്ട സായിയെ സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തി. സംഭവത്തില്‍ നിരാശനായ സായി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് എസ്ഐ പറഞ്ഞു.

പടക്ക ബിസിനസില്‍ സുഹൃത്തുക്കള്‍ ചതിച്ചതാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞുള്ള സായിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ രാജേഷിനും നാഗരാജിനുമെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തു. ഇരുവരെയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.

Similar Articles

Comments

Advertismentspot_img

Most Popular