ഗുണമോ ദോഷമോ..? ഇന്ന് നിങ്ങള്‍ക്ക് എങ്ങിനെ…? (11-03-2018)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, അലച്ചില്‍ ഉണ്ടാകും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ദീര്‍ഘയാത്രകള്‍ ആരോഗ്യത്തെ ബാധിക്കും, വിചാരിച്ച കാര്യങ്ങള്‍ നടക്കാന്‍ കാലതാമസം ഉണ്ടാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): സാമ്പത്തികമായി ഏറെ നേട്ടങ്ങളുണ്ടാകും, വീട്ടില്‍ മംഗളകര്‍മം നടക്കും, സന്താനങ്ങള്‍ നിമിത്തം സന്തോഷ അനുഭവങ്ങളുണ്ടാകും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം):ബന്ധുജനങ്ങള്‍ വിരുന്നിനെത്തും, സന്താനങ്ങള്‍ നിമിത്തം സന്തോഷ അനുഭവങ്ങളുണ്ടാകും, ആരോഗ്യസംബന്ധിയായി പ്രശ്നങ്ങളുണ്ടാകും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, ബന്ധുജനങ്ങളെ സഹായിക്കും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): ദൂരയാത്രകള്‍ നടത്തേണ്ടതായി വരും, സാമ്പത്തികമായി പ്രയാസങ്ങള്‍ അനുഭവപ്പെടും, ബന്ധുജനസമാഗമം ഉണ്ടാകും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തില്‍ ആശങ്കയുണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട):സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം, ദീര്‍ഘയാത്രകളുണ്ടാകും, വാഹനസംബന്ധമായ ചെലവുകളുണ്ടാകും.

ധനുക്കൂറ് ( മൂലം, പൂരാടം , ഉത്രാടം 1/4): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സന്താനഗുണമുണ്ടാകും, സഹോദരങ്ങളുടെ സഹായം ലഭിക്കും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ജോലി സംബന്ധമായ പ്രയാസങ്ങളെ തരണം ചെയ്യും, സാമ്പത്തികമായി അച്ചടക്കം പാലിക്കണം.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ബന്ധുജനസമാഗമം ഉണ്ടാകും, സാമ്പത്തികാഭിവൃദ്ധി പ്രതീക്ഷിക്കാം, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങളുണ്ടാകും.

SHARE