പാര്‍വതിയുടെ മൈസ്റ്റോറി ട്രെയിലര്‍ പുറത്ത്‌വിട്ട് മമ്മൂട്ടി, കൂടെ പുതിയ വിവാദത്തിന് തുടക്കവും

മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായി തന്റെ സ്വന്തം ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പാര്‍വതിയെ തെറിവിളിക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് എട്ടിന്റെ പണികിട്ടി. ഇത് സംബന്ധിച്ച് ഏറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഡിസ്ലൈക്കുകളുടെ എണ്ണത്തില്‍ റെക്കൊര്‍ഡിട്ട മൈ സ്റ്റോറിയിലെ പാട്ടിന്റെ അനുഭവം ഏതായാലും ട്രെയിലറിന് ഉണ്ടായില്ല. പക്ഷേ കാര്യങ്ങള്‍ അവിടെ നിന്നില്ല. പക്ഷേ ഇന്ന് ഉച്ച തിരിഞ്ഞതോടെ പാര്‍വതി ‘താങ്ക്യു മമ്മൂട്ടി’ എന്ന തലക്കെട്ടില്‍ മമ്മൂട്ടിയുടെ പേജിലെ ട്രെയിലര്‍ ഷെയര്‍ ചെയ്തു. വൈകിയെങ്കിലും പാര്‍വതി മമ്മൂട്ടിയെ ഷെയര്‍ ചെയ്തല്ലോയെന്ന് ആശ്വസിച്ചിരിക്കുമ്പോള്‍ അതാ വീണ്ടും അടുത്ത പ്രശ്നം.മമ്മൂട്ടി എന്ന് മാത്രമാണ് പാര്‍വതി പറഞ്ഞത്, പൃഥ്വിയടക്കം ബഹുമാനത്തോടെ മമ്മൂക്കയെന്ന് വിളിച്ചപ്പോള്‍ പാര്‍വതി മമ്മൂട്ടിയെന്ന് വിളിച്ച് അപമാനിക്കുകയാണ് ചെയ്തത് എന്ന വാദവുമായി വീണ്ടും കമന്റുകള്‍ നിറയാന്‍ തുടങ്ങിയിരിക്കുന്നു സമൂഹ മാധ്യമങ്ങളില്‍. ഏതായാലും പാര്‍വ്വതിയെ വെറുതെ വിടാന്‍ ചില മമ്മൂട്ടി ഫാന്‍ സ് തീരുമാനിച്ചിട്ടില്ലെന്ന് ചുരുക്കം.

Similar Articles

Comments

Advertismentspot_img

Most Popular