മധുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു; അമ്മ മല്ലിയില്‍ നിന്നും സഹോദരിമാരില്‍ നിന്നും മൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ മജിസ്ട്രേറ്റ്തല അന്വേഷണം തുടങ്ങി. മണ്ണാര്‍ക്കാട് ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എം. രമേശാണ് അട്ടപ്പാടിയിലെത്തി അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

നാട്ടുകാര്‍ സംഘം ചേര്‍ന്ന് മധുവിനെ പിടികൂടിയ മുക്കാലി വനമേഖലയിലും, കൊണ്ട് നടന്ന് മര്‍ദിച്ച മറ്റു സ്ഥലങ്ങളിലുമെല്ലാം മജിസ്ട്രേറ്റ് സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തും. മധുവിന്റെ അമ്മ മല്ലി, സഹോദരിമാര്‍ എന്നിവരില്‍ നിന്നും മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തും.

നാട്ടുകാര്‍ പിടികൂടിയ മധുവിനെ മര്‍ദിച്ച് അവശനാക്കി പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ സ്റ്റേഷനിലേക്ക് പോവുന്ന വഴിയില്‍ മധു മരിച്ചു. ഇക്കാര്യത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഇക്കാര്യവും മജിസ്ട്രേറ്റ് അന്വേഷിക്കും.

Similar Articles

Comments

Advertismentspot_img

Most Popular