ശമ്പളം കുറയ്ക്കണം!!! വ്യത്യസ്ത സമരവുമായി ഡോക്ടര്‍മാര്‍

സാധാരണ സമരങ്ങള്‍ നടക്കുന്നത് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ടാണ്. എന്നാല്‍ ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ശമ്പളം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുകയാണ് കാനഡയിലെ ഡോക്ടര്‍മാര്‍.

അമിതമായി ശമ്പളം വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി നൂറുകണക്കിന് ഡോക്ടര്‍മാര്‍ ഒപ്പിട്ട പരാതിയാണ് സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കാണാത്തതിനെ തുടര്‍ന്നാണ് ഒപ്പുശേഖരണം നടത്തിയത്.

സമരത്തിന്റെ ഭാഗമായി ഫെബ്രുവരി 25 മുതല്‍ ഇവര്‍ ഒപ്പുശേഖരണം നടത്തിവരികയാണ്. ശമ്പള വര്‍ധനവല്ല മികച്ച ആരോഗ്യ സംവിധാനമാണ് വേണ്ടതെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

ഡോക്ടര്‍മാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നീക്കിവെച്ചിരിക്കുന്ന 70 കോടി ഡോളര്‍, നഴ്സുമാര്‍ക്കും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് മറ്റ് തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കും ശമ്പള വര്‍ധനയായി നല്‍കണമെന്നും പരാതിയില്‍ പറയുന്നു.

403,537 ഡോളറാണ് ഡോക്ടര്‍മാരുടെ ശമ്പളത്തില്‍ ഈ വര്‍ഷം വര്‍ധനവുണ്ടാകുക.

Similar Articles

Comments

Advertismentspot_img

Most Popular