ബിക്കിനി അണിയാന്‍ നിര്‍ബന്ധിച്ചു!!! ആമീര്‍ ഖാന്‍ ചിത്രത്തില്‍ നിന്ന് സൂപ്പര്‍ താരം പിന്മാറി

ബോളിവുഡ് സിനിമകളില്‍ ബിക്കിനി അണിയുന്ന സര്‍വ്വസാധാരണമാണ്. മിക്ക നടികളും ബിക്കിനി അണിഞ്ഞ് വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും ചിലര്‍ അത്തരം കഥാപാത്രങ്ങള്‍ ഒഴിവാക്കാറുമുണ്ട്. എന്നാല്‍ ബിക്കിനി അണിയണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൂപ്പര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയിരിക്കുകയാണ് ഒരു ബോളിവുഡ് നടന്‍.

നടന്‍ ജാക്കി ഷ്റോഫ് ആണ് ആമിര്‍ ഖാനും അമിതാഭ് ബച്ചനും പ്രധാനവേഷങ്ങളിലെത്തുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന സിനിമയില്‍ നിന്ന് പിന്മാറിയത്. ചിത്രത്തിന് വേണ്ടി ബിക്കിനി ധരിക്കാന്‍ പറ്റില്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് താരം.

ബിക്കിനി അണിയണമെന്ന് മാത്രമല്ല അതിനായി ശരീരത്തിലെ രോമം മുഴുവന്‍ കളയുകയും വേണം. കഥാപാത്രത്തിന് വേണ്ടി ഇത്രയധികം റിസ്‌ക് എടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം സിനിമയില്‍ നിന്ന് പിന്മാറിയത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനേതാക്കളെല്ലാം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് എത്തുന്നത്. ചിത്രത്തിലെ കഥാപാത്രത്തിനായി കാതും മൂക്കും കുത്തിയ ആമിര്‍ ഖാന്റെ ചിത്രങ്ങള്‍ പുറത്തുവരികയും വൈറലാവുകയും ചെയ്തിരുന്നു.

അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ദംഗല്‍ താരം ഫാത്തിമ സന ഷെയ്ഖ് തുടങ്ങി വന്‍താരനിര ചിത്രത്തിലുണ്ട്. അമിതാഭ് ബച്ചനും ആമിര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍.

Similar Articles

Comments

Advertismentspot_img

Most Popular