റിലീസിന് മുന്‍പേ അപൂര്‍വ്വനേട്ടം കൈയ്യ്‌വരിക്കാനൊരുങ്ങി ഉണ്ണി മുകുന്ദന്റ ചാണക്യതന്ത്രം

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന ചാണക്യതന്ത്രം. ഇന്ത്യന്‍ പോസ്റ്റല്‍ സ്റ്റാന്പ് ഗ്യാലറിയില്‍ ഇടം പിടിച്ചിരിക്കുകയാണ് ചാണക്യതന്ത്രവും.ഇതോടെ മലയാള സിനിമ ചരിത്രത്തിലെ വലിയൊരു നാഴികകല്ലായി മാറിയിരിക്കുകയാണ് ചാണക്യതന്ത്രം. മലയാള സിനിമയില്‍ ചെമ്മീന്‍ എന്ന സിനിമയാണ് ആദ്യമായി പോസ്റ്റല്‍ സ്റ്റാമ്പായി ഇടം നേടിയത്. അതിനു ശേഷം മലയാളത്തില്‍ പോസ്റ്റല്‍ ഗ്യാലറിയില്‍ ഇടം നേടുന്ന ആദ്യ കൊമേഴ്‌സല്‍ ചിത്രമാണ് ചാണക്യതന്ത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ചാണക്യതന്ത്രം സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിയില്‍ വച്ച് സ്റ്റാമ്പ് റിലീസ് ചെയ്യുമെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

അച്ചായന്‍സ് എന്ന സൂപ്പര്‍ ഹിറ്റിനു ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ചാണക്യതന്ത്രം’. അനൂപ് മേനോന്‍,ശിവദ, ശ്രുതി രാമചന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം തികച്ചും റൊമാന്റിക് ത്രില്ലര്‍ ആയാണ് ഒരുക്കിയിരിക്കുന്നത്. മിറക്കിള്‍ റെയ്സിന്റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ദിനേശ് പളളത്താണ്. ചിത്രം ഉടന്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Similar Articles

Comments

Advertisment

Most Popular

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ്...

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ, എത്തിയത് ടൂറിസ്റ്റ് വിസയിൽ

അഹമ്മദാബാദ്: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം...

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം എന്‍ഐഎ

തൊടുപുഴ : സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ്...