ഔദ്യോഗിക വസതി ഒഴിഞ്ഞു; സ്വന്തമായി വീടില്ലാത്ത മാണിക്ക് സര്‍ക്കാര്‍ ഇനി താമസിക്കുക…

അഗര്‍ത്തല: രാജ്യത്തെ ഞെട്ടിച്ചുകൊണ്ടാണ് കാല്‍ നൂറ്റാണ്ടുകാലത്തെ സിപിഎം ഭരണത്തിന് ത്രിപുരയില്‍ വിരമാമായത്. നാലു തവണ ത്രിപുര മുഖ്യമന്ത്രി പദം അലങ്കരിച്ച മാണിക് സര്‍ക്കാര്‍ ഇപ്പോള്‍ ഔദ്യോഗിക വസതി ഒഴിഞ്ഞു. ഇനി മുതല്‍ മാണിക് സര്‍ക്കാര്‍ താമസിക്കുക സിപിഐഎമ്മിന്റെ പാര്‍ട്ടി ഓഫീസിലായിരിക്കും. ഭാര്യ പാഞ്ചാലി ഭട്ടാചാര്‍ജിയുടെ കൂടെയാണ് മാണിക് സര്‍ക്കാര്‍ മേലര്‍മതിലെ പാര്‍ട്ടി ഓഫീസില്‍ താമസം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ 20 വര്‍ഷമായി ത്രിപുരയിലെ മുഖ്യമന്ത്രിയായിരുന്ന മാണിക് സര്‍ക്കാരിന് ഇതുവരെ സ്വന്തമായി വീടില്ല.
നേരെത്ത രാജ്യത്തെ ഏറ്റവും ദരിദ്രനായ മുഖ്യമന്ത്രിയായിരുന്നു മാണിക്ക് സര്‍ക്കാര്‍. അവകാശമായി ലഭിച്ച കുടുംബസ്വത്തുക്കളെല്ലാം സഹോദരിക്ക് ദാനം നല്‍കി വ്യക്തിയാണ് മാണിക്ക് സര്‍ക്കാര്‍. ഈ തിരെഞ്ഞടുപ്പിനു സമര്‍പ്പിച്ച വിവരം അനുസരിച്ച് കൈവശം 1,520 രൂപയും അക്കൗണ്ടില്‍ 2,410 രൂപയുമാണ് മാണിക് സര്‍ക്കാരിനുള്ളത്. മാണിക് സര്‍ക്കാര്‍ ഔദ്യോഗിക വസതി ഒഴിഞ്ഞ ശേഷം എംഎല്‍എ ഹോസ്റ്റലില്‍ താമസിക്കുന്നതിന് താല്പര്യമില്ലെന്ന് വ്യക്തമാക്കി. തുടര്‍ന്നാണ് പാര്‍ട്ടി ഓഫീസിന് മുകളിലുള്ള രണ്ട് മുറി താമസത്തിനായി തിരെഞ്ഞടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular