സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ല, സി.ബി.ഐയെ കാട്ടി വിരട്ടാന്‍ നോക്കേണ്ടന്ന് ജയരാജന്‍

കണ്ണൂര്‍: ശുഹൈബ് വധക്കേസില്‍ സിപിഎമ്മിന് ഒന്നും മറച്ചു വെക്കാനില്ലെന്ന് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ഈ സംഭവത്തില്‍ പാര്‍ട്ടിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. മുഖം നോക്കാതെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. അതനുസരിച്ച് കേരള പൊലിസ് പ്രതികളെ അറസ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യ നിലപാടില്‍ നിന്ന് കരണം മറിഞ്ഞ് യഥാര്‍ത്ഥ പ്രതികളെയാണ് അറസ്റ് ചെയ്തത് എന്നും പ്രഖ്യാപിച്ചു. കേരള പൊലിസ് ഗൂഢാലോചന കുറ്റമടക്കം ചുമത്തി പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ട്.

അന്വേഷണം മുന്നോട്ട് പോകവെ ഹൈക്കോടതി സി.ബി.ഐയോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സി.ബി.ഐയെ കാട്ടി സി.പി.എമ്മിനെ വിരട്ടാന്‍ നോക്കേണ്ടസിബിഐ അന്വേഷണം നടക്കട്ടെ. ഞങ്ങള്‍ക്ക് ഒന്നും മറച്ചുവെക്കാനില്ല.- ജയരാജന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular