47 വര്‍ഷം മുമ്പ് നടന്ന പീഡനത്തില്‍ ബോളിവുഡ് താരത്തിനെതിരെ കേസെടുത്തു!!! പീഡനം നടക്കുമ്പോള്‍ പെണ്‍കുട്ടിയ്ക്ക് 18 വയസ്

മുംബൈ: 47 വര്‍ഷം മുന്‍പ് നടന്ന പീഡനത്തിന് പഴയകാല ബോളിവുഡ് താരം ജിതേന്ദ്രക്കെതിരെ കസെടുത്തു. ജിതേന്ദ്രയുടെ ബന്ധുവായ സ്ത്രീ ഷിംല പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

1971ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് പരാതിക്കാരിക്ക് 18 വയസ്സായിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്നും ഷൂട്ടിങ്ങ് സ്ഥലമായ ഷിംലയിലേക്ക് ജിതേന്ദ്ര പരാതിക്കാരിയെ കൊണ്ടുവരികയായിരുന്നു. ഷിംലയിലെ ഹോട്ടലില്‍ താമസിക്കെ ഒരു ദിവസം മദ്യപിച്ച് ജിതേന്ദ്ര പരാതിക്കാരിയുടെ മുറിയിലെത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. രവി കപൂര്‍ എന്ന പേരുള്ള ജിതേന്ദ്രക്ക് അന്ന് 28 വയസ്സായിരുന്നു പ്രായം.

ഹിമാചല്‍ പ്രദേശ് ഡി.ജി.പിക്ക് ഇമെയിലില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിന്നീട് ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ പരാതി എഴുതി നല്‍കിയെന്നും പൊലീസ് അറിയിച്ചു.

ഹോട്ടലിന്റെ പേരോ മറ്റ് വിശദാംശങ്ങളോ പരാതിക്കാരി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്ന് ജിതേന്ദ്രയുടെ അഭിഭാഷകന്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular