മാണിയെ വെറുതെ വിടില്ല; വി.എസ്. വീണ്ടും രംഗത്തിറങ്ങി ..

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ തെളിവില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനു പിന്നാലെ കെ.എം മാണിക്കെതിരായ ബാര്‍ കോഴ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യഷന്‍ വി.എസ് അച്യുതാനന്ദന്‍. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. ബാര്‍ കോഴക്കേസില്‍ കോടതികളില്‍ നിന്ന് നിരന്തരം തിരിച്ചടി നേരിടുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഇരുട്ടില്‍ തപ്പുകയാണെന്നും വി.എസ് കുറ്റപ്പെടുത്തി. പാറ്റൂര്‍, മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസുകളിലും സി.ബി.ഐ അന്വേഷണം വേണമെന്ന് വി.എസ് ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസില്‍ മൂന്നാം തവണയും മാണിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് വി.എസ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടത്. കെ.എം മാണി കോഴ വാങ്ങിയതിന് രേഖകളോ തെളിവുകളോ കണ്ടെത്താനായില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി ബൈജു റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് കോടതി നീട്ടി നില്‍കിയ 45 ദിവസത്തെ സാവകാശം ഇന്നലെ അവസാനിക്കവേയാണ് റിപ്പോര്‍ട്ട് കോടതിയില്‍ എത്തുന്നത്. കേസ് അടുത്തയാഴ്ച വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular