മോദിയുടേയും അമിത് ഷായുടേയും യുദ്ധം സി.പി.എം കാണാന്‍ ഇരിക്കുന്നതേയുള്ളൂ…; കേരളത്തില്‍ നടക്കാന്‍ പോകുന്നത് ബി.ജെ.പി- സി.പി.എം നേര്‍ക്കുനേര്‍ പോരട്ടമെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നതെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ത്രിപുരയില്‍ ബി.ജെ.പിയുടെ ചരിത്ര വിജയത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് കേരളത്തിലെ സി.പി.ഐ.എം നേതൃത്വത്തിന് താക്കീതുമായി സുരേന്ദ്രന്‍ രംഗത്തെത്തിയത്. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത് കേരളത്തിലായിരിക്കുമെന്ന് സുരേന്ദ്രന്‍ പറയുന്നു.

മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി.പി.ഐ.എം കാണാനിരിക്കുന്നതേയുള്ളൂവെന്നും സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ബി.ജെ.പി കേന്ദ്രമന്ത്രിമാരെ പ്രചാരണത്തിനിറക്കി, ചെറിയ കക്ഷിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിക്കളഞ്ഞു, പണം ചെലവഴിച്ചു തുടങ്ങിയുള്ള മുട്ടാപ്പോക്കുന്യായങ്ങളാണ് പറയുന്നതെങ്കില്‍ അവരോട് സഹതപിക്കുകയല്ലാതെ വേറെ വഴിയില്ല.

ഇത്രയും കാലം പറഞ്ഞുനടന്നിരുന്നത് ഇടതുപക്ഷമുള്ളിടത്ത് ബി.ജെ.പി വളരില്ല എന്നായിരുന്നില്ലേ. ഈ തെരഞ്ഞെടുപ്പു ഫലം ഏററവും കൂടുതല്‍ സ്വാധീനിക്കാന്‍ പോകുന്നത് കേരളത്തിലായിരിക്കും.

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് കേരളത്തില്‍ നടക്കാന്‍ പോകുന്നത്. മോദിയുടെയും അമിത് ഷായുടേയും യുദ്ധം സി. പി. എം കാണാനിരിക്കുന്നതേയുള്ളൂ.

Similar Articles

Comments

Advertismentspot_img

Most Popular