മുസ്ലീം മതവികാരം വ്രണപ്പെടുത്തു; അനുഷ്‌കയുടെ ‘പാരി’യ്ക്ക് പാകിസ്താനില്‍ നിരോധനം

ന്യൂഡല്‍ഹി: മുസ്ലിം മത വികാരം വൃണപ്പെടുത്തുന്നു എന്നാരോപിച്ച് അനുഷ്‌ക ശര്‍മ്മയുടെ പുതിയ ചിത്രമായ ‘പാരി’ക്ക് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തി. ദി എക്‌സ്പ്രസ് ട്രിബ്യൂണലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഖുറാനിലെ സൂക്തങ്ങളെ ശരിയല്ലാത്ത വിധം ഉപയോഗിച്ചുവെന്നാണ് പാകിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ നിരീക്ഷണം. ഖുറാന്‍ ആയത്തുകളും ഹിന്ദു മന്ത്രങ്ങളും കൂട്ടിക്കലര്‍ത്തി ഉപയോഗിച്ചതും അവയെ മന്ത്രവാദം നടത്താനുപയോഗിക്കുന്നതായി ചിത്രീകരിച്ചതും തെറ്റാണെന്ന് സെന്‍സര്‍ ബോര്‍ഡ് ചൂണ്ടിക്കാട്ടി.

കൂടാതെ, ചിത്രം മന്ത്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നതായും ഇത് അനിസ്ലാമികമാണെന്നും സെന്‍സര്‍ ബോര്‍ഡ് പറയുന്നു.

‘പാരിയുടെ സ്‌ക്രിപ്റ്റും ഡയലോഗും കഥയും നമ്മുടെ ഇസ്ലാമിക മൂല്യങ്ങള്‍ക്കെതിരാണ്. ഇസ്ലാമിന്റെ ആശയങ്ങള്‍ക്ക് മന്ത്രവാദത്തോട് വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളാണുള്ളത്. ഈ ചിത്രം കാഴ്ചക്കാര്‍ക്ക് മുന്നില്‍ മന്ത്രവാദത്തേയും മതവിരുദ്ധ ചിന്തകളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും’, ബോര്‍ഡിലെ ഒരു മുതിര്‍ന്ന അംഗം പറഞ്ഞു.

പാകിസ്താന്‍ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ചൗധരി ഇജാസ് കമ്പ്ര സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനം അംഗീകരിച്ചു. ‘ഞങ്ങളുടെ സംസ്‌കാരത്തിനും ഇസ്ലാമിക ചരിത്രത്തിനും എതിരാകുന്ന ഏതൊരു സിനിമയും പാക്കിസ്ഥാനില്‍ നിരോധിക്കണം’, അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസം പാഡ്മാന്‍ എന്ന ചിത്രത്തിനും പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular