അലസനും മടിയനുമായ ബിജു മോനോന്റെ ഭാര്യയായി പാര്‍വ്വതി!!! ഹരികുമാര്‍ ചിത്രത്തിന് തിരക്കഥയെഴുതുന്നത് എം. മുകുന്ദന്‍

കസബ വിവാദങ്ങള്‍ക്ക് ശേഷം നടി പാര്‍വതി നായികയായെത്തുന്ന പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു. ബിജു മോനോന്റെ നായികയായി ചിത്രത്തില്‍ പാര്‍വ്വതിയെത്തുന്നത്. ഹരികുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന എം മുകുന്ദന്റെ ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തിന്റെ പ്രിയഎഴുത്തുകാരന്‍ എം. മുകുന്ദന്‍ തന്നെയാണ് തിരക്കഥ എഴുതുന്നത്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.

കഴിഞ്ഞവര്‍ഷം പ്രസിദ്ധീകരിച്ച ചെറുകഥയായിരുന്നു ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. സ്വന്തം തട്ടകമായ മാഹിയില്‍ നിന്നു തന്നെയാണ് മുകുന്ദന്‍ ഈ കഥയ്ക്കും കഥാപാത്രങ്ങളെ കണ്ടെത്തിയത്. മീത്തലെപീടികയിലെ ഓട്ടോറിക്ഷക്കാരനായിരുന്നു സജീവന്‍. അലസനും മടിയനുമായ അവന്റെ ഭാര്യ കുടുംബം പോറ്റാന്‍ ഓട്ടോറിക്ഷാ ഡ്രൈവറാവുകയാണ്. പണ്ട് ശ്രീനിവാസന്‍ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയില്‍ അവതരിപ്പിച്ചതുപോലയൊരു കഥാപാത്രം. എന്നാല്‍ സജീവന്റെ ഭാര്യ ജീവിതം സധൈര്യം മുന്നോട്ടുകൊണ്ടുപോകുകയാണ്.

റോഷ്നി ദിനകറിന്റെ മൈ സ്റ്റോറിയാണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം. പൃഥ്വിരാജ് നായകനായ ചിത്രത്തില്‍ താര എന്ന കഥാപാത്രമായാണ് പാര്‍വതി എത്തുന്നത്. മമ്മൂട്ടിക്കെതിരായ പാര്‍വതിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് മൈ സ്റ്റോറിയിലെ ഗാനങ്ങള്‍ക്കെതിരെ ഡിസ് ലൈക്ക് ക്യാംപെയ്ന്‍ നടന്നിരുന്നു.

2017ല്‍ പുറത്തിറങ്ങിയ ലവകുശയാണ് ബിജു മോനോന്റെ പുതിയ ചിത്രം.

Similar Articles

Comments

Advertismentspot_img

Most Popular