സെക്‌സിലേര്‍പ്പെടുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍, സ്വയംഭോഗം, ഗര്‍ഭധാരണം തുടങ്ങിയ മക്കളുടെ ലൈംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ തേടി ദമ്പതികള്‍

സ്വന്തം മക്കളുടെ ലെംഗിക സംശയങ്ങള്‍ തീര്‍ക്കാന്‍ അധ്യാപകനെ തേടി മാതാപിതാക്കളുടെ പരസ്യം. ലണ്ടനിലെ ബാത്ത് നഗരത്തില്‍ നിന്നുള്ള ദമ്പതികളാണ് ചൈല്‍ഡ് കെയര്‍ വെബ്സൈറ്റില്‍ വിചിത്രമായ ഒരു പരസ്യം നല്‍കിയത്.

ഗര്‍ഭധാരണം, സ്വയംഭോഗം, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തുനല്‍കാന്‍ കഴിയുന്ന അധ്യാപകനെ വേണമെന്നാണ് പരസ്യത്തിന്റെ ഉള്ളടക്കം. ലൈംഗിക സംശയങ്ങള്‍ക്ക് സകൂളില്‍ നല്ല രീതിയില്‍ സംശയ ദൂരീകരണം നടത്തുന്നില്ലെന്നും ഇവര്‍ പരസ്യത്തില്‍ കുറ്റപ്പെടുത്തുന്നു.

2500 പൗണ്ട് (2 ലക്ഷത്തി ഇരുപത്തിരണ്ടായിരം) ആണ് ഫീസ് ആയി അധ്യാപകന് കുടുംബം നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്. എന്തെല്ലാം കാര്യങ്ങളാണ് പഠിപ്പിക്കേണ്ടത് എന്നതടക്കം ഇവരുടെ പരസ്യത്തില്‍ വിവരിച്ചിട്ടുണ്ട്.

രണ്ട് പേര്‍ എങ്ങനെ സെക്സില്‍ ഏര്‍പ്പെടുന്നു, ബലാത്സംഗം, സെക്സിലേര്‍പ്പെടുമ്പോള്‍ എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം, പില്‍, കോണ്ടം തുടങ്ങിയവയുടെ ഉപയോഗം എന്നീ കാര്യങ്ങളെല്ലാം പഠിപ്പിക്കണമെന്നും ഇവര്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

SHARE