ദേശീയ വോളിബോള്‍ ഫൈനലില്‍ കേരള വനിതകള്‍ക്ക് കാലിടറി

കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് രണ്ടാം സ്ഥാനം. വാശിയേറിയ ഫൈനലില്‍ കരുത്തരായ റെയില്‍വേസാണ് കേരളത്തെ തോല്‍പിച്ചത്. തുടര്‍ച്ചയായ പത്താം തവണയാണ് റെയില്‍വേസ് കിരീടം നേടുന്നത്.ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ട് സെറ്റുകള്‍ തിരിച്ചുപിടിച്ച് ലീഡ് നേടി. എന്നാല്‍ നാലാം സെറ്റ് സ്വന്തമാക്കി റെയില്‍വേ സമനില പിടിച്ചു. അതോടെ മത്സരം ആവേശം നിറഞ്ഞ അവസാന സെറ്റിലേക്ക്. അവസാന നിമിഷം വരെ കാണികളെ ആവേശത്തിലാക്കി 12-15ന് സെറ്റ് കൈവിട്ട് കേരളം പരാജയം സമ്മതിക്കുകയായിരുന്നു.

നേരത്തെ, സെമി പോരാട്ടത്തില്‍ തമിഴ്നാടിനെ തോല്‍പ്പിച്ചാണ് കേരള വനിതകള്‍ ഫൈനലില്‍ കടന്നത്. അതേസമയം, മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയായിരുന്നു റെയില്‍വേയുടെ ഫൈനല്‍ പ്രവേശം.

SHARE