ജയസൂര്യയെ കാണാന്‍ അനിതയെത്തിയത് ആ പ്രത്യേക പലഹാരവുമായിട്ടാണ്

ഇന്ത്യന്‍ ഫുടബോളിന്റെ ഇതിഹാസമായിരുന്ന വി.പി സത്യന്റ ജീവിതകഥയെ ആസ്പദമാക്കി ചെയ്യ്ത ക്യാപ്റ്റന്‍ സിനിമ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.നായകനായി ജയസൂര്യയുടെ പ്രകടനം എറെ കയ്യടിയും നേടുന്നുണ്ട്.സിനിമയിലെ നായകനും ജീവിതത്തിലെ നായികയും ക്യാപ്റ്റന്‍ സിനിമ കണ്ടശേഷം ജയസൂര്യയെ കാണാന്‍വി.പി. സത്യന്റെ ഭാര്യ അനിത എത്തി. എറണാകുളത്തെ വീട്ടിലേക്കാണ് അനിത എത്തിയത് . സത്യന് ഏറ്റവും ഇഷ്ടപ്പെട്ട പലഹാരം ജിലേബിയുമായാണ് അനിത ജയസൂര്യയുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ച.എന്നാല്‍ ഇപ്പോളാണ് ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular