ശ്രീദേവിയെ ഞാന്‍ വെറുക്കുന്നു!!! ശ്രീദേവിയെ കൊന്ന ദൈവത്തെയും… ശ്രീദേവിക്ക് അനുശോചനമറിയിച്ച് രാം ഗോപാല്‍ വര്‍മ്മയുടെ തുറന്ന കത്ത്

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മരണം ഇപ്പോഴും സിനിമാലോകത്തിന് വിശ്വസിക്കാനായിട്ടില്ല. ശ്രീദേവിയുടെ മരണത്തിന്റെ നടുക്കത്തില്‍ നിന്ന് സിനിമാലോകത്തിന് ഇപ്പോഴും മുക്തി നേടാന്‍ കഴിഞ്ഞുമില്ല. കമല്‍ ഹാസന്‍, രജനീകാന്ത്, അമിതാഭ് ബച്ചന്‍, പ്രധാനമന്ത്രി തുടങ്ങിയ പ്രമുഖര്‍ ശ്രീദേവിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിക്കഴിഞ്ഞു. എന്നാല്‍ സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മയുടെ അനുശോചന കുറിപ്പ് തികച്ചും ഹൃദയസ്പര്‍ശിയാണ്. ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കവും വിവിധ അവസരങ്ങളില്‍ ശ്രീദേവിയുമായി ബന്ധപ്പെട്ട് ഉണ്ടായ ഓര്‍മ്മകളും ഉള്‍ക്കൊള്ളിച്ച് ഒരു കത്തിന്റെ രൂപത്തിലാണ് രാം ഗോപാല്‍ വര്‍മ്മയുടെ അനുശോചനം.

‘ഞാന്‍ ദൈവത്തെ വെറുക്കുന്നു ശ്രീദേവിയെ കൊന്നതിന് മരിച്ചതില്‍ ശ്രീദേവിയെയും’ എന്നു പറഞ്ഞു കൊണ്ടായിരുന്നു രാംഗോപാല്‍ വര്‍മ്മയുടെ കത്ത്. ശ്രീദേവിയുടെ മരണ വാര്‍ത്ത അറിഞ്ഞതിനെ കുറിച്ചു പറഞ്ഞ കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.

രാം ഗോപാല്‍ വര്‍മ്മയുടെ കത്തിന്റെ പൂര്‍ണരൂപം

ഉറക്കത്തിനിടക്ക് സ്വപ്നം കണ്ട് കൊണ്ട് ഞെട്ടിയുണരുന്ന് ഒരു സ്വഭാവം എനിക്കുണ്ട്. ഈ രാത്രിയും ഞാന്‍ ഞെട്ടിയുണര്‍ന്ന ശേഷം മൊബൈല്‍ നോക്കി. പെട്ടന്ന് ഞാന്‍ ഒരു മെസേജ് കണ്ടു ശ്രീ ദേവി ഇനിയില്ല… രാത്രിയിലെ ഒരു ദുസ്വപ്നമോ ആരെങ്കിലും പടച്ച് വിട്ട വാര്‍ത്തയായോ മാത്രമേ എനിക്ക് തോന്നിയുള്ളു. എന്നാല്‍ ഒരു ഉറക്കം കഴിഞ്ഞ ശേഷം വീണ്ടും ഞാന്‍ മൊബൈല്‍ നോക്കിയപ്പോള്‍ അത്തരത്തില്‍ ഉള്ള അമ്പതോളം മെസേജുകളാണ് കണ്ടത്.

കഴിഞ്ഞ കാലത്തേക്ക് ഓര്‍മ്മകള്‍ പോയി ഞാന്‍ വിജയവാഡയില്‍ എഞ്ചിനിയറിംഗ് കോളെജില്‍ പഠിച്ച് കൊണ്ടിരുന്ന കാലം, തെലുങ്ക് സിനിമയായ ‘പദഹാരെല്ല വയസു’ കാണാന്‍ ഇടയായി അവരുടെ ഭംഗി കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു തിയേറ്റര്‍ വിട്ട് ഞാന്‍ പുറത്തിറങ്ങിയപ്പോളും ഞാന്‍ ആ അത്ഭുതത്തില്‍ നിന്ന് പുറത്ത് വന്നില്ലായിരുന്നു. അവള്‍ ശരിക്കും ഒരു മനുഷ്യസ്ത്രീ ആണെന്ന് ഞാന്‍ വിശ്വസിച്ചിരുന്നില്ല മനുഷ്യരൂപത്തില്‍ ഉള്ള ഒരു അത്ഭുതമായിട്ടാണ് ഞാന്‍ വിശ്വസിച്ചത്. അതിന് ശേഷം അവരുടെ നിരവധി സിനിമകള്‍ ഞാന്‍ കണ്ടു മുഴുവന്‍ സിനിമകളും അവരുടെ ഭംഗിയും അവരുടെ കഴിവുകളും ഒരേപോലെ ഉപയോഗിച്ച് ചെയ്തതായിരുന്നു…. എന്നെ സംബന്ധിച്ചിടത്തോളം മറ്റെതോ ലോകത്ത് നിന്നുള്ള ഒരാളായിട്ടായിരുന്നു തോന്നിയത്. നമ്മളോടുള്ള കാരുണ്യമായി നല്ല കുറച്ച് കാര്യങ്ങള്‍ നമ്മുടെ ലോകത്ത് ചെയ്യാന്‍ വന്നപോലെ.

എറ്റവും സന്തോഷത്തില്‍ ഇരുന്ന സമയത്ത് ദൈവം സൃഷ്ടിച്ച മനുഷ്യര്‍ക്കുള്ള വളരെ വളരെ പ്രത്യേകതയുള്ള സമ്മാനമാനമായിരുന്നു അവര്‍.

ശ്രീദേവിയുമായുള്ള എന്റെ ഓര്‍മ്മകള്‍ ആരംഭിക്കുന്നത് ‘ശിവ’ എന്ന എന്റെ സിനിമയുടെ ആലോചനകള്‍ ആരംഭിച്ചപ്പോഴായിരുന്നു. നാഗാര്‍ജുനയുടെ ചെന്നൈയിലുള്ള ഓഫീസിലേക്ക് ഞാന്‍ നടന്ന് പോകുകയായിരുന്നു. അതിന് തൊട്ട് അടുത്ത് തന്നെയായിരുന്നു ശ്രീ ദേവി താമസിച്ചിരുന്നത്. അവരുടെ വീട് പുറത്ത് നിന്ന് കാണുന്നതിനായി ഞാന്‍ അവരുടെ വീടിന്റെ പുറത്ത് ഗെയിറ്റില്‍ ചെന്ന് നിന്നു.

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ദേവതയെ പോലെ മനോഹരിതയുള്ള അവര്‍ ആ വൃത്തിക്കെട്ട വീട്ടിലായിരിക്കുമെന്ന്. ഞാന്‍ വൃത്തികെട്ടത് എന്ന് വിളിച്ചത് ഞാ്ന്‍ വിശ്വിസിച്ചിരുന്നത് ശ്രീദേവിയെന്ന് വിളിക്കുന്ന ആ മനോഹരിക്ക വീട് നിര്‍മ്മിക്കാന്‍ പറ്റിയ ഒരു മനുഷ്യന്‍ ഉണ്ടെന്ന് ഞാന്‍ കരുതിയിരുന്നില്ല.

ശിവ റിലീസ് ചെയ്തു. അത് വലിയ ഹിറ്റായി. ഒരു നിര്‍മ്മാതാവ് എന്നെ സമീപിച്ചു. ശ്രീദേവിയെ വെച്ച് ഒരു സിനിമ ചെയ്യാന്‍ താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘നിനക്ക് ഭ്രാന്താണോ അല്ലെങ്കില്‍ എന്താ? ഞാന്‍ അവളെ കാണാന്‍ മരിക്കും, അവരെ വെച്ച് ഒരു സിനിമ നിര്‍മ്മിക്കണം”.

അവന്‍ അവളുമായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചു ഞാന്‍ അവരുടെ വീട് നോക്കി നിന്ന അതേ വീട്ടില്‍. രാത്രിയില്‍ ഞങ്ങള്‍ പോയി, ഭാഗ്യം പോലെ അവളുടെ വീട്ടില്‍ അപ്പോള്‍ പവര്‍കട്ടായിരുന്നു. അങ്ങനെ ഞാന്‍ മെഴുകുതിരി വെളിച്ചത്തില്‍ അവളുടെ മുറിയില്‍ ആ നിര്‍മ്മാതാവിന്റെ കൂടെ ആ മാലാഖ വരുന്നതും കാത്തിരുന്നു എന്റെ ഹൃദയം ഭ്രാന്തനെ പോലെ മിടിക്കുന്നുണ്ടായിരുന്നു. അവരുടെ അമ്മ ശ്രീദേവി മുംബൈയിലേക്ക് പോകുന്നതിനായി ഡ്രസ് പാക്ക് ചെയ്യുകയാണെന്ന് പറഞ്ഞു.

ഞങ്ങള്‍ കാത്തിരിക്കുന്നതിനിടെ പെട്ടന്ന് ഒരു മുറിയില്‍ നിന്ന് അവള്‍ ലിംവിഗ് റൂമിലൂടെ മിന്നല്‍ പോലെ മറ്റൊരു മുറിയിലേക്ക് പോയി. അവള്‍ ഡ്രസ് പാക്ക് ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു അതിനിടക്ക് കാത്തിരിപ്പിക്കേണ്ടി വന്നതിന്റെ ക്ഷമാപണമായി ഒരു ചിരിയും നല്‍കി. ഒരു മിന്നലിനെ പോലെ അവള്‍ പ്രത്യക്ഷപ്പെടുകയും റൂമിലേക്ക് പോകുകയും ചെയ്തു. എന്റെ ഉള്ളിലെ സംവിധായകന്‍ ആ ദൃശ്യം വീണ്ടും സ്ലോമോഷനില്‍ മനസിലിട്ട് മുന്നോട്ടേക്കും പുറകോട്ടേക്കും ഓടിച്ചു കൊണ്ടിരുന്നു.

കാത്തിരിപ്പിന്റെ അവസാനം അവള്‍ വന്നു ആ മുറിയില്‍ ഇരുന്നു. വളരെ കുറച്ച് വാക്കുകള്‍ മാത്രം സംസാരിച്ചു എന്റെ കൂടെ ജോലി ചെയ്യുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് അവര്‍ പറയുകയും ചെയ്തു അതിനു ശേഷം അവര്‍ മുംബൈയിലേക്ക് പോയി. ഞാന്‍ അവരുടെ അമ്മയുമായി സംസാരം തുടര്‍ന്നു. വളരെയധികം ബഹുമാനത്തോടെയും അച്ചടക്കത്തോടെയും ആയിരുന്നു അത്.കാരണം ശ്രീദേവിക്ക് ജന്മം നല്‍കിയത് അവരായിരുന്നു.

ഏഴാമത്തെ സ്വര്‍ഗത്തിലാണെന്നതുപോലെ, ഞാന്‍ എന്റെ താമസ സ്ഥലത്ത് തിരിച്ചെത്തി. ശ്രീദേവി എന്റെ മുന്നില്‍ ഒരു മെഴുകുതിരി വെളിച്ചത്തില്‍ ഇരിക്കുന്നതായി എന്റെ മനസ്സില്‍ ഒരു ചിത്രമായി വരച്ചിട്ടു. എന്റെ ഹൃദയം മുഴുവന്‍ ആ ചിത്രം നിറഞ്ഞു.

ശ്രീദേവിയെ ആകര്‍ഷിക്കുക എന്ന ഒരേയൊരു ലക്ഷ്യത്തോടെ ഞാന്‍ ‘ക്ഷണ ക്ഷണം’എഴുതി. ക്ഷണ ക്ഷണം അവര്‍ക്ക് ഒരു പ്രേമലേഖനം പോലെ ഞാന്‍ എഴുതിയതായിരുന്നു.

ക്ഷണ ക്ഷണത്തിന്റെ ചിത്രീകരണത്തില്‍ മുഴുവന്‍ ഞാന്‍ അവരുടെ സൗന്ദര്യം നോക്കി നിന്നു. അവരുടെ ഭംഗിയും വ്യക്തിത്വവും പെരുമാറ്റവും എല്ലാം എനിക്ക് പുതിയ പാഠങ്ങളായിരുന്നു.

അവള്‍ക്ക് ചുറ്റും അദൃശ്യമായ മതില്‍ അവര്‍ ഉണ്ടാക്കിയിരുന്നു. ആരെയും അത് കടക്കാന്‍ അവര്‍ അനുവദിച്ചിരുന്നില്ല. ആ മതിലിനു പിന്നില്‍അവരുടെ അന്തസ്സും കാത്തുസൂക്ഷിച്ചു.

അവള്‍ക്കൊപ്പം ജോലി ചെയ്യുന്നതും അഭിനയത്തെക്കുറിച്ചുള്ള സാങ്കേതികതയെക്കുറിച്ചും ഞാന്‍ നിരീക്ഷിക്കാന്‍ തുടങ്ങി. ഒരു സംവിധായകന്‍ എന്ന നിലയില്‍ അഭിനയത്തെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചുംകൂടുതല്‍ മനസിലാക്കാന്‍ ഞാന്‍ തുടങ്ങിയിരുന്നു, കാരണം എന്നെ സംബന്ധിച്ചിടത്തോളം അവള്‍ സിനിമയുടെ പുര്‍ണ സംഗ്രഹമായിരുന്നു.

അവളുടെ ജനപ്രീതിയും ആരാധകരെയും കണ്ട് തന്നെ വിശ്വസിക്കേണ്ടതാണ് ക്ഷണാ ക്ഷണത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ് നന്ദായില്‍ ആയിരുന്നു നടത്തിയത്. ശീദേവിയുണ്ടെന്ന് അറിഞ്ഞപ്പോള്‍ ആ നഗരം പൂര്‍ണമായി അവിടെയെത്തിയിരുന്നു. ശ്രീദേവിയെ കാണാന്‍ ആഗ്രഹിക്കുന്ന എല്ലാവരും നഗരത്തിലെ ബാങ്കുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എല്ലാം അവധിയായി. അവരെല്ലാം ശ്രീ ദേവിയെ കാണാന്‍ പോവുകയായിരുന്നു.

അവിടെ ഒരു ബംഗ്ലാവില്‍ ആയിരുന്നു അവരുടെ താമസംഞാന്‍ കുറച്ചു ദൂരം മറ്റൊരു ബംഗ്ലാവില്‍ താമസിക്കുകയായിരുന്നു. രാത്രിയില്‍ അവരുടെ ബംഗ്ലാവിന് മുന്നില്‍ ഏകദേശം 20,000 പേരുടെ ഒരു ജനക്കൂട്ടം അവിടെ ഉണ്ടായിരുന്നു. അവരുടെ സുരക്ഷക്കുള്ള അമ്പത് പേരെ കൂടാതെ നൂറോളം പൊലീസുകാരും അവരുടെ സുരക്ഷക്ക് അവിടെയുണ്ടായിരുന്നു.

ശ്രീദേവി തന്റെ ബംഗ്ലാവില്‍ നിന്നും പുറപ്പെടുമ്പോള്‍ തന്നെ ഞങ്ങള്‍ക്ക് ദൂരെ നിന്ന് അത് മനസ്സിലായിരുന്നു. കാരണം ദൂരെ നിന്ന് നമ്മള്‍ സഞ്ചരിക്കുന്ന ഒരു പൊടിപടലം ഞങ്ങള്‍ കണ്ടതാണ്. കാറിന്റെ പുറകില്‍ ആയിരക്കണക്കിന് ആളുകള്‍ ഓടുന്നതിനെ തുടര്‍ന്നായിരുന്നു ആ പൊടി. ഇങ്ങനെ ഒരു സൂപ്പര്‍ സ്റ്റാറെ ഞാന്‍ ഇതുപോലെ കണ്ടിട്ടില്ല. ഇപ്പോള്‍ അവര്‍ അത് ഉപേക്ഷിച്ചിരിക്കുന്നു.

ശ്രീദേവി ഏറ്റവും സുന്ദരവും, ഏറ്റവും വിനീതവുമായ സ്ത്രീയാണ്, ദൈവം എന്നെന്നേക്കുമായി സൃഷ്ടിച്ച ഒന്നാണ് അവര്‍ ഞാന്‍ കരുതുന്നത് അവര്‍ ആയിരം വര്‍ഷത്തിലൊരിക്കല്‍ അവരെ പോലുള്ള ഒരു കലാരൂപത്തെ അവന്‍ സൃഷ്ടിക്കുകയുള്ളു.

അവള്‍ ഇനി ഇവിടെയില്ല, ഞങ്ങള്‍ അവരുടെ സംവിധായകര്‍ ഭാഗ്യവശാല്‍ ഞങ്ങളുടെ ക്യാമറകളില്‍ ആ സൗന്ദര്യത്തിന്റെ ദേവതയെ പിടിച്ചെടുത്തിട്ടുണ്ട്. നമ്മുടെ സിനിമയിലെ ദേവത ഇപ്പോള്‍ ശരിക്കും ദേവത ആയി മാറിയിരിക്കുന്നു.

ശ്രീദേവിയെ സൃഷ്ടിച്ച ദൈവത്തിനു ഞാന്‍ നന്ദി പറയുന്നു. അവളെ എല്ലാ കാലവും ഓര്‍മ്മിക്കാന്‍ അവളെ ചിത്രീകരിക്കാന്‍ സിനിമാ കാമറ കണ്ട് പിടിച്ച് ലൂയിസ് ലൂമിയര്‍ക്കും ഞാന്‍ നന്ദി പറയുന്നു.

അവര്‍ മരിച്ചെന്നും, കട്ടിലില്‍ കിടന്നു കൊണ്ട് അവരുടെ ഓര്‍മ്മകളെ കുറിച്ച് എഴുതുകയാണെന്നും എനിക്കിപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

ഒരു ദുസ്വപ്നം കാണുകയാരിക്കണേ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പക്ഷെ എനിക്കറിയാം അല്ലായെന്ന്.

ശ്രീദേവിയെ ഞാന്‍ വെറുക്കുന്നു,

അവരും ഒരു സാധാരണ മനുഷ്യനാണെന്ന് എന്നെ ഓര്‍മ്മിപ്പിച്ചതിന്,

അവരുടെ ഹൃദയത്തിനും മിടിക്കാതെ ജീവിക്കാന്‍ കഴിയില്ലെന്നോര്‍ത്ത് ഞാന്‍ വെറുക്കുന്നു.

എല്ലാവരേയും പോലെ നിലയ്ക്കുന്ന ഒരു ഹൃദയമാണവര്‍ക്ക് ഉള്ളുവെന്നതിനെ ഞാന്‍ വെറുക്കുന്നു.

അവരുടെ മരണ വാര്‍ത്ത അറിയിച്ചു കൊണ്ടുള്ള സന്ദേശങ്ങള്‍ കാണാന്‍ ഞാന്‍ ജീവനോടെയുണ്ടെന്നതിനെ ഞാന്‍ വെറുക്കുന്നു.

അവരെ കൊന്ന ദൈവത്തെ ഞാന്‍ വെറുക്കുന്നു, മരിച്ചതിന് ശ്രീദേവിയേയും ഞാന്‍ വെറുക്കുന്നു.

നിങ്ങളെവിടെയാണെങ്കിലും ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു ശ്രീ, എന്നും എക്കാലവും.

Similar Articles

Comments

Advertismentspot_img

Most Popular