ആരും സൈഡ് ഗോളടിക്കരുത്,എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല: മാണിയെ പരോക്ഷമായി ട്രോളി കാനം

തൃശൂര്‍; കെ.എം.മാണിയെ ഇടതുമുന്നണിയില്‍ പ്രവേശിക്കുന്നതിനെ പരോക്ഷമായി എതിര്‍ത്തു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിനു നിലവില്‍ ഒരു ദൗര്‍ബല്യവുമില്ല. ആരും സൈഡ് ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സഹായിക്കാന്‍ എല്‍ഡിഎഫ് അല്ലാതെ അരുമില്ലെന്നു ജനത്തിന് അറിയാമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാനം.

കെ.എം.മാണിയെ വേദിയിലിരുത്തിയാണു കാനത്തിന്റെ പരാമര്‍ശം. ജനം നമ്മെ വീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ എല്‍ഡിഎഫിന് ദൗര്‍ബല്യം ഉണ്ടെന്ന ധാരണ നാം പറയാന്‍ പാടില്ല. ആരും സെയിം സൈഡ് ഗോളടിക്കരുത്. ജങ്ങളുടെ പിന്തുണ എല്‍ഡിഎഫിനുണ്ടാകും. മതന്യൂനപക്ഷങ്ങളുടെ കാര്യം പറഞ്ഞ് അങ്ങനെ ഒരു തീരുമാനത്തില്‍ എത്തരുത്. അതുകൊണ്ടാണ് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് വര്‍ധിച്ചത്. വേങ്ങരയില്‍ യുഡിഎഫില്‍ ഉള്ളവരും പോയവരും യുഡിഎഫിനോടൊപ്പമായിരിന്നിട്ടും ആ തെരഞ്ഞടുപ്പില്‍ നമുക്ക് മാത്രമാണ് വോട്ട് കൂടിയത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടുന്നതിനായി എതിരായിട്ടുള്ള രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നത് വര്‍ത്തമാനകാലത്ത് ഉചിതമായിരിക്കില്ലെന്നും കാനം പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular