നിങ്ങളുടെ ഇന്ന് (23-02-18)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): അനാവശ്യമായി തര്‍ക്കങ്ങളില്‍ ഇടപെടരുത്, ചെലവ് അധികരിക്കും, കുടുംബസമേതം വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): ഇഷ്ടഭക്ഷണ സമൃദ്ധി, സാമ്പത്തികമായി നേട്ടം, ബന്ധുജനസമാഗമം, വസ്ത്രാഭരണ നേട്ടം എന്നിവയ്ക്കു സാധ്യത.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): കാര്യതടസങ്ങള്‍ വൈകിട്ടോടെ മാറിക്കിട്ടും, സാമ്പത്തികമായി ചെലവ് വര്‍ധിക്കും, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും.

കര്‍ക്കിടകക്കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ബന്ധുക്കള്‍ വീട്ടില്‍ വിരുന്നിനെത്തും, സാമ്പത്തികമായി അനുകൂല സമയം, സന്താനങ്ങളുടെ കാര്യത്തില്‍ ആശങ്ക.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): കാര്യവിജയം, ധനലാഭം, ബന്ധുസമാഗമം, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, ബന്ധുക്കളുമായി ആശയവിനിമയം നടത്തും, സാമ്പത്തികമായി ചെലവ് അധികരിക്കും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): സന്താനങ്ങള്‍ നിമിത്തം സന്തോഷ അനുഭവങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടം കുറയും, ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ വേണം.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തികമായി പ്രയാസങ്ങളുണ്ടാകും, സന്താനങ്ങള്‍ നിമിത്തം സന്തോഷ അനുഭവങ്ങളുണ്ടാകും.

ധനുക്കൂറ് ( മൂലം, പൂരാടം , ഉത്രാടം 1/4): കാര്യവിജയം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ഇഷ്ടഭക്ഷണ സമൃദ്ധി.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): തൊഴിലില്‍ നേട്ടങ്ങളുണ്ടാകും, സുഹൃത്തുക്കളുടെ സഹകരണം ലഭിക്കും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): സാമ്പത്തികമായി പ്രയാസങ്ങളുണ്ടാകും, മാനസികസമ്മര്‍ദങ്ങളെ തരണം ചെയ്യും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും.

Similar Articles

Comments

Advertismentspot_img

Most Popular