നാളെ തൊട്ട് മീന്‍ എത്തും, ബോട്ട് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി നടത്തി വന്ന ബോട്ട് സമരം മല്‍സ്യത്തൊഴിലാളികള്‍ പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ബോട്ടുടമകളുടെ ആവശ്യം പരിഗണിക്കാമെന്ന് സര്‍ക്കാകര്‍ ഉറപ്പ് നല്‍കി. ഫിഷറീസ് മന്ത്രി ഇത് സംബന്ധിച്ച് പിന്നീട് ചര്‍ച്ചകള്‍ നടത്തും.

എന്നാല്‍, ചെറുമീനുകള്‍ പിടികൂടുന്ന ബോട്ടുകള്‍ക്കെതിരായ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചതായാണ് സൂചന.

SHARE