ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം, നിലപാട് കടുപ്പിച്ച് കെ.സുധാകരന്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ നിരാഹാരം സമരം തുടരുമന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍.സമര പന്തലില്‍ ചേര്‍ന്ന യു.ഡി.എഫ് യോഗത്തിന് ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സമരം തുടരാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിവേദനം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കൈമാറിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

അതേസമയം, പിടിയിലായവര്‍ യഥാര്‍ത്ഥപ്രതികളാണെന്നും സിപിഎം പ്രാദേശികനേതൃത്വത്തിന് സംഭവത്തില്‍ പങ്കുണ്ടെന്നുമാണ് പോലീസ് ഭാഷ്യം. മട്ടന്നൂരിലും പരിസരത്തുമുള്ള ചില സിപിഎം പ്രാദേശിക നേതാക്കളുള്‍പ്പെടെയുള്ളവരാണ് കൊലപാതകത്തിന് പിന്നിലെന്നും പോലീസ് പറയുന്നു.അറസ്റ്റിലായ ആകാശിനെയും രജിന്‍ രാജിനെയും കോടതി റിമാന്‍ഡ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും.

SHARE