രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം ജാക്കി ചാനും!!! ‘ഭീമന്’ തന്ത്രങ്ങള്‍ ഉപദേശിക്കാന്‍ ജാക്കി ചാന്‍ എത്തുന്നത്

ശ്രീകുമാര്‍ മേനോന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബിഗ്ബജറ്റ് ചിത്രം രണ്ടാമൂഴത്തില്‍ അജയ് ദേവഗണ്‍, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ക്കൊപ്പം ജാക്കി ചാനും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഭീമന് ഗറില്ലാ തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവായാണ് ജാക്കിചാന്‍ എത്തുന്നതെന്നാണ് വിവരം. എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ചിത്രത്തിലെ യുദ്ധരംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് റിച്ചാര്‍ഡ് റയോണാണെന്നും വാര്‍ത്തയുണ്ട്. സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയിനാണ്. 100 ഏക്കറോളം സ്ഥലമാണ് രണ്ടാമൂഴം ചിത്രീകരിക്കാന്‍ ആവശ്യമായിട്ടുള്ളത്. എറണാകുളം, കോയമ്പത്തൂര്‍ പ്രദേശങ്ങളാണ് പരിഗണനയിലുള്ളത്. ചിത്രീകരണത്തിനു ശേഷം ഈ സ്ഥലം ‘മഹാഭാരത സിറ്റി’ എന്ന പേരില്‍ മ്യൂസിയമാക്കും.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന രണ്ടാമൂഴം പിന്നീട് ലോകത്തെ പ്രധാന ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെടും. ഒടിയനിന്റെ ഷൂട്ടിംഗിനു വേണ്ടി മേക്കോവര്‍ നടത്തി മെലിഞ്ഞ മോഹന്‍ലാല്‍ ഭീമന്‍ ആവുമ്പോള്‍ ശാരീരികമായി വിണ്ടും തടിക്കണം എന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പ്രതികരിച്ചിരുന്നു. ജനുവരിയില്‍ സിനിമ ചിത്രീകരണം ആരംഭിക്കാനായി തിരക്കിട്ടാണ് പാലക്കാട് ആസ്ഥാനമായി ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular