തത്സമയ പരിപാടിക്കിടെ കുഞ്ഞിന് ജന്മം നല്‍കി റേഡിയോ ജോക്കി!!! ശ്രോതാക്കളുമായി ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം പങ്കുവെയ്ക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

അമേരിക്ക: റേഡിയോ ജോക്കി തത്സമയ പരിപാടിക്കിടെ കുഞ്ഞിന് ജന്മം നല്‍കി!! അമേരിക്കയിലെ സെന്റ് ലൂയിസിലെ ദ ആര്‍ച്ച് സ്റ്റേഷനിലെ റേഡിയോ അവതാരക കാസിഡെ പ്രോക്ടറാണ് പരിപാടിക്കിടെ സിസേയറിനിലൂടെ കുഞ്ഞിന് ജന്മം നല്‍കിയത്. ഒടുവില്‍ ശ്രോതാക്കള്‍ തന്നെയാണ് പ്രോക്ടറിന്റെ കുഞ്ഞിന്റെ പേര് മത്സരത്തിലൂടെ തെരഞ്ഞെടുക്കുകയും ചെയ്തു. ജെയിംസണ്‍ എന്നാണ് കുഞ്ഞിന് ശ്രോതാക്കള്‍ നല്‍കിയ പേര്.

തിങ്കളാഴ്ച പ്രോക്ടറിന് പ്രസവവേദന തുടങ്ങിയിരുന്നെങ്കിലും റേഡിയോ സ്റ്റേഷന്‍ ആശുപത്രിയാക്കി മാറ്റി പ്രസവത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയായിരിന്നു. കുഞ്ഞിന്റെ ജനനം സംപ്രേഷണം ചെയ്യുക എന്ന ഉദ്ദേശമായിരുന്നു ഇതിന് പിന്നില്‍. വിചാരിച്ചതിലും രണ്ടാഴ്ച മുമ്പാണ് കുഞ്ഞ് ജനിച്ചതെന്ന് പ്രോക്ടര്‍ പറഞ്ഞു.

ഞങ്ങളുടെ റേഡിയോ ശ്രോതാക്കളുമായി എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസം പങ്കുവെയ്ക്കാന്‍ കഴിയുന്നത് അത്ഭുതകരമാണെന്നും പ്രോക്ടര്‍ പറയുന്നു. പ്രോക്ടര്‍ കണ്ടെത്തിയ പേരുകളും മറ്റ് പേരുകളും കൂടി ചേര്‍ത്ത് ഒരുമിച്ചാണ് മത്സരം നടത്തിയത്. അങ്ങനെയാണ് ജെയിംസണ്‍ തെരഞ്ഞെടുക്കപ്പെട്ടതെന്ന് പ്രോഗ്രാം ഡയറക്ടര്‍ സ്‌കോട്ട് റെഡ്ഡി പറയുന്നു.

തത്സമയം ഒരു ജനനം ശ്രോതാക്കള്‍ക്കായി സംപ്രേഷണം ചെയ്തപ്പോള്‍ അത് മാന്ത്രിക നിമിഷമായെന്ന് പ്രോക്ടറിന്റെ സഹ അവതാരകന്‍ സ്പെന്‍സര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular