സൗന്ദര്യത്തിലല്ല കാര്യം…ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരീക്കാന്‍ നോക്കൂ… ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പുതിയ ചിത്രത്തിന് നേരെ ട്രോളര്‍മാരുടെ ആക്രമണം

മുംബൈ: മികച്ച ഇന്ത്യന്‍ ഓള്‍റൗണ്ടര്‍മാരിലൊരാളാണ് യുവതാരം ഹര്‍ദ്ദിക് പാണ്ഡ്യ. എന്നാല്‍ പോര്‍ട്ടീസിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ 93 റണ്‍സ് നേടിയ ഹര്‍ദ്ദിക്കിനു പിന്നീടുള്ള മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. അനാവശ്യമായി താരം വിക്കറ്റുകള്‍ വലിച്ചെറിയാന്‍ തുടങ്ങിയത് മുതല്‍ ആരാധകരും മുന്‍ താരങ്ങളും ഹര്‍ദ്ദിക് ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തുകയും ചെയ്തു.

ബാറ്റിങ്ങ് പ്രകടനത്തിന്റെ പേരില്‍ പഴികേള്‍ക്കുന്നതിനിടെ പുതിയ ലുക്കില്‍ ആരാധകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട ഹര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. തന്റെ ഹെയര്‍ സ്‌റ്റൈലില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തിയ താരം അതിന്റെ ചിത്രം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.

‘സ്വന്തം ശക്തി പ്രകടിപ്പിക്കാന്‍ എല്ലാ സമയവും നല്ലത് തന്നെയാണ്’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഹര്‍ദ്ദിക്ക് പുതിയ ചിത്രം ട്വീറ്റ് ചെയ്തത്. എന്നാല്‍ താരത്തിന്റെ ചിത്രത്തിനു ലഭിച്ച റീ ട്വീറ്റുകള്‍ മുഴുവന്‍ ഇപ്പോള്‍ വേണ്ടത് ശക്തിപ്രകടനമല്ല മറിച്ച് ബാറ്റിങ്ങിലുള്ള ശ്രദ്ധയാണെന്ന ഉപദേശമായിരുന്നു.

മുടിയുടെ സൗന്ദര്യത്തിനായി ചിലവിടുന്നതില്‍ അല്‍പ്പ സമയം ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നല്‍കണമെന്നും പലരും ഹര്‍ദ്ദിക്കിനോടായി ആവശ്യപ്പെടുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular