നിങ്ങളുടെ ഇന്ന് (22-02-2018)

ജോതിഷ സംബന്ധമായ നിങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നു…
(ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305)

മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4):വിചാരിച്ച കാര്യങ്ങളെല്ലാം നിഷ്പ്രയാസം നേടിയെടുക്കാന്‍ സാധിക്കും, കര്‍മമേഖലയില്‍ പുരോഗതി, ബന്ധുസമാഗമം എന്നിവ പ്രതീക്ഷിക്കാം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4,രോഹിണി, മകയിരം 1/2): ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ വലിയ പ്രയത്‌നം നടത്തേണ്ടതായി വരും, സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ഇഷ്ടഭക്ഷണ സമൃദ്ധി, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, ബന്ധുജനസമാഗമം എന്നിവയ്ക്കു യോഗം.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയ്യം, ആയില്യം): തൊഴിലില്‍ നേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം 1/4): ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും.

കന്നിക്കൂറ് ( ഉത്രം 3/4, അത്തം, ചിത്തിര 1/2): സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും, ബന്ധുക്കള്‍ വിരുന്നിനെത്തും, സുഹൃത്തിന്റെ സഹായ സഹകരണം ഉണ്ടാകും.

തുലാക്കൂറ് ( ചിത്തിര 1/2, ചോതി, വിശാഖം 3/4): നേട്ടങ്ങളുണ്ടാകും, നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കം കുറിക്കും, ബന്ധുസഹായം ഉണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): ശത്രുക്കളെ തോല്‍പ്പിക്കും, സാമ്പത്തിക നേട്ടങ്ങളുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നടപ്പാക്കും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4): സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും, ദൂരസഞ്ചാരമുണ്ടാകും, സന്താനങ്ങള്‍ നിമിത്തം സന്തോഷാനുഭവങ്ങളുണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): സഞ്ചാരക്ലേശമുണ്ടാകും, സുഹൃത്തുക്കളുമായി കലഹത്തിനു സാധ്യത, നാല്‍ക്കാലികളില്‍ നിന്നും നഷ്ടം ഉണ്ടാകും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4): ഇഷ്ടഭക്ഷണ സമൃദ്ധി, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, ധനപരമായി നേട്ടങ്ങളുണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ചെലവുകള്‍ അധികരിക്കും, തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്, ബന്ധുസമാഗമം ഉണ്ടാകും.

Similar Articles

Comments

Advertismentspot_img

Most Popular