തുണിയുടെ ഇറക്കം അല്‍പം കുറഞ്ഞു, പുലിവാല് പിടിച്ച് പ്രിയങ്ക ചോപ്ര….

അസം ടൂറിസം കലണ്ടറില്‍ നിന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ചിത്രം ഒഴിവാക്കണമെന്ന് ആവശ്യം. കലണ്ടറില്‍ പ്രിയങ്കയുടെ വസ്ത്രധാരണം ഇഷ്ടപ്പെടാത്തതാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചത്. കോണ്‍ഗ്രസ് എം എല്‍ എ മാരായ നന്ദിതാ ദാസ്, രുപ്ജ്യേതി കുമാരി എന്നിവരാണ് കലണ്ടറിനെതിരെ രംഗത്ത് വന്നത്.

ആസം സര്‍ക്കാര്‍ ജനങ്ങളോട് മര്യാദ കാണിക്കണമെന്നും ഇവിടുത്ത് സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമാണ് പ്രിയങ്ക ധരിക്കേണ്ടിയിരുന്നതെന്നും ഇവര്‍ പറയുന്നു. ഞങ്ങള്‍ കലണ്ടറിനെതിരെ പ്രതിഷേധം തുടരും- രുപ്ജ്യേതി കുമാരി മാധ്യമങ്ങളോട് പറഞ്ഞു. ആസമില്‍ ഒരുപാട് നടിമാരുണ്ട്. എന്തിനാണ് അന്യഭാഷയിലേക്ക് പോകുന്നതെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

ആസം ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്കയിപ്പോള്‍. ടൂറിസത്തിന്റെ കലണ്ടറില്‍ പ്രിയങ്കയുടെ ചിത്രവും പ്രിന്റ് ചെയ്തിട്ടുണ്ട്. ചിത്രത്തില്‍ പ്രിയങ്ക മാറിടം മുഴുവനായി മൂടാത്ത തരത്തിലുളള വസ്ത്രം ധരിച്ചു എന്നതാണ് ആരോപണം. എന്നാല്‍ കലണ്ടര്‍ മാറ്റില്ല എന്ന കടുത്ത നിലപാടിലാണ് ആസം സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പ്.

SHARE