ഉലകനായകന്‍ കമല്‍ഹാസന് ആശംസ നേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം

ചെന്നൈ: ദ്യാവിഡ രാഷ്ട്രിയത്തില്‍ ഹരിശ്രീകുറിക്കാനൊരുങ്ങുന്ന ഉലകനായകന്‍ കമല്‍ഹാസന് ആശംസയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍.അശ്വിന്‍. തമിഴ്‌നാടിനെ കമല്‍ അടിമുടി മാറ്റി മറിക്കുമോയെന്നത് പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് അശ്വിന്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് തമിഴ്‌നാടില്‍ നിന്നുള്ള ഓഫ് സ്പിന്നറായ അശ്വിന്‍ ആശംസ നേര്‍ന്നത്.ബുധനാഴ്ച രാവിലെ മുന്‍ രാഷ്ട്രപതി എ.പി.ജെ അബുല്‍ കലാമിന്റെ വസതിയില്‍ നിന്നാണ് കമല്‍ ഹാസന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ റാലി ആരംഭിച്ചത്. വൈകീട്ട് മധുരയില്‍ ഔദ്യോഗികമായ പാര്‍ട്ടി പ്രഖ്യാപനം നടക്കും.

അശ്വിന്റ വാക്കുകള്‍…

‘തമിഴ്‌നാട്ടിലെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍ ഇന്ന് വൈകീട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുകയാണ്. രാഷ്ട്രീയത്തെ തന്നെ ഇത് അടിമുടി മാറ്റി മറിക്കുമോ?’

Similar Articles

Comments

Advertismentspot_img

Most Popular