ഉണ്ണിമുകുന്ദന്റെ മാറ്റത്തിനു പിന്നില്‍ അനുഷ്‌ക..?

നടന്‍ ഉണ്ണിമുകുന്ദന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. സുന്ദരിയുടെ രൂപത്തില്‍ ഉണ്ണി മുകുന്ദന്‍ എത്തിയപ്പോഴേക്കും ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനംചെയ്യുന്ന പുതിയ ചിത്രമായ ചാണക്യ തന്ത്രത്തിലാണ് ഉണ്ണിയുടെ സ്ത്രീവേഷത്തിലുള്ള രൂപമാറ്റം. ഉണ്ണിയുടെ കരിഷ്മ ലുക്ക് കണ്ട പലരും ഒരേസ്വരത്തില്‍ പറഞ്ഞ അഭിപ്രായമുണ്ട്, കരിഷ്മയെ കണ്ടാല്‍ അനുഷ്‌കയെപ്പോലെയുണ്ട്. അതിനൊരു കാരണമുണ്ട്.

തന്റെ കരിഷ്മ ലുക്കിനു പിന്നില്‍ അനുഷ്‌ക ഷെട്ടിയുടെയും പിന്തുണയുണ്ടെന്ന് ഉണ്ണി വ്യക്തമാക്കുന്നു. ‘അനുഷ്‌ക ഷെട്ടിയെപ്പോലെയുണ്ടല്ലോയെന്ന് ഒത്തിരിപേര്‍ ചോദിച്ചു. ഈ സിനിമയിലെ ഗെറ്റപ്പിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ അനുഷ്‌കയുമായി സംസാരിച്ചിരുന്നു. അനുഷ്‌കയുടെ പല ഫാഷന്‍ രീതികളും മേക്കോവറില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ഗെറ്റപ്പിനു വേണ്ടി അനുഷ്‌ക വളരെ പിന്തുണച്ചിരുന്നു.’ ഉണ്ണി പറഞ്ഞു.

ചിത്രത്തില്‍ അനൂപ് മേനോന്‍, ശിവദ എന്നിവര്‍ പ്രധാന കഥാപാത്രത്തിലെത്തുന്നു. ദിനേശ് പള്ളത്ത് കഥയും തിരക്കഥയും ഒരുക്കുന്നു. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം ഒരുക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular