വിവാഹശേഷം പുതിയ വെളിപ്പെടുത്തലുമായി ഭാവന

വിവാഹ ശേഷം ഭാവന നായികയാകുന്ന പുതിയ സിനിമയെകുറിച്ച് ഭാവന. സ്ത്രീകേന്ദ്രീകൃത കഥാപാത്രമെ ചെയ്യു എന്ന് വാശിപിടിച്ച് നോക്കിയിരുന്നാല്‍ ജീവിതകാലം മുഴുവന്‍ കാത്തിരിക്കേണ്ടിവരുമെന്ന് ഭാവന. വിവാഹശേഷം എന്തുകൊണ്ടാണ് കന്നഡ ചിത്രം തൊഗാരു തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് മറുപടിയായാണ് ഭാവനയുടെ മറുപടി.
ശിവരാജ്കുമാര്‍ നായകനായി അഭിനയിക്കുന്ന പക്കാ കൊമേഴ്സ്യല്‍ ചിത്രമാണ് തൊഗാരു. നായകപ്രാധാന്യമുള്ള ചിത്രത്തില്‍ നായികയ്ക്ക് പ്രത്യേകിച്ച് റോളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് ഈ ചിത്രം തെരഞ്ഞെടുത്തു എന്ന ചോദ്യം ഉയര്‍ന്നത്.
ശിവരാജ്കുമാറുമായി അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈ ചിത്രത്തിന്റെ സംവിധായകന്‍ സുരിയാണ് ജാക്കി എന്ന ചിത്രത്തിലൂടെ തന്നെ കന്നഡയില്‍ ലോഞ്ച് ചെയ്തത് തുടങ്ങിയ കാര്യങ്ങളും ഭാവന ചിത്രം തെരഞ്ഞെടുക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടി.
പൃഥ്വിരാജ് നായകനായ ആദം ജുവാന് ശേഷം ഭാവന മറ്റ് സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. അതിന് ശേഷമായിരുന്നു ഭാവനയുടെയും കന്നഡ നിര്‍മ്മാതാവ് നവീന്റെയും വിവാഹം.

Similar Articles

Comments

Advertismentspot_img

Most Popular