മുംബൈയില്‍ നിന്ന് 162 കിലോമീറ്റര്‍ ദൂരെയുള്ള പൂനെയില്‍ എത്താന്‍ ഇനി വെറും 20 മിനിറ്റ്, കാരണം അറിയണ്ടേ..

മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയില്‍ നിന്ന് 162 കിലോമീറ്റര്‍ അകലെയുള്ള പൂനെ നഗരത്തിലേക്ക് അതിവേഗ ഗതാഗത സംവിധാനം നടപ്പാക്കാന്‍ യുഎസ് കമ്പനി. സൂപ്പര്‍സോണിക് വേഗതയ്ക്ക് അടുത്ത് സഞ്ചരിക്കുന്ന ഈ യാത്രാ സൗകര്യത്തിന്റെ പേര് ഹൈപ്പര്‍ലൂപ് എന്നാണ്.

വെറും 20 മിനിറ്റ് കൊണ്ട് ഈ ദൂരം പിന്നിടാനാകുമെന്നാണ് വിര്‍ജിന്‍ നല്‍കുന്ന വാഗ്ദാനം.വ്യവസായി റിച്ചാര്‍ഡ് ബ്രാന്‍സണ്‍ നേതൃത്വം നല്‍കുന്ന വിര്‍ജിന്‍ ഹൈപര്‍ലൂപ് വണ്‍ എന്ന കമ്പനിയാണ് മഹാരാഷ്ട്ര സര്‍ക്കാരിനോട് ചേര്‍ന്ന് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. നവി മുംബൈ വിമാനത്താവളത്തിലൂടെയാണ് ഹൈപ്പര്‍ലൂപ് കടന്നുപോകുന്നത്.

ഹൈപ്പര്‍ലൂപ് യാത്രയ്ക്ക് ടിക്കറ്റ് നിരക്കുകളെക്കുറിച്ച് ഇപ്പോള്‍ വ്യക്തതയില്ല. എങ്കിലും, വിമാന ടിക്കറ്റിനെക്കാള്‍ അല്‍പ്പം കൂടുതാകും നിരക്കെന്നാണ് ബ്രാന്‍സണ്‍ മഹാരാഷ്ട്രയില്‍ പറഞ്ഞത്. ഏകദേശം 20,000 കോടിരൂപയാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular