ദുബായ് എയര്‍പോര്‍ട്ടില്‍ എത്തുന്നവര്‍ ഇത് ശ്രദ്ധിക്കുക…

ദുബായ്: ദുബായ് വിമാനത്താവളത്തില്‍ എത്തുന്നവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. വിമാനത്തവളത്തിലെത്തുന്ന സംശയകരമായ ലഗേജുകള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ലളിതമായ നടപടിക്രമങ്ങളും വേഗത്തിലുള്ള പരിശോധനയുമാണ് സംവിധാനത്തിന്റെ പ്രത്യേകത.
എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റ് ഉപജ്ഞാതവായ ഖാലിദ് അഹ്മദ് യൂസഫാണ് പുതിയ സംവിധാനവും കണ്ടുപിടിച്ചത്. വര്‍ഷത്തില്‍ 8.3 കോടി യാത്രക്കാരെത്തുന്ന ദുബായില്‍ ഇവരുടെ ലഗേജ് വേഗത്തില്‍ പരിശോധിക്കുക എന്നത് വെല്ലുവിളിയാണ്. അതുകൊണ്ടാണ് ലഗേജ് പരിശോധനയ്ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. സംശയാസ്പദമായി എത്തുന്ന ലഗേജുകളില്‍ പ്രത്യേക ഇലക്ട്രോണിക് ചിപ്പ് സ്ഥാപിച്ച് വേര്‍തിരിക്കും. അത്തരം ലഗേജുകള്‍ തിരിച്ചറിയാനും മറ്റുള്ളവയില്‍നിന്ന് മാറ്റി പരിശോധിക്കാനും വേണ്ടിയാണിത്. മറ്റു യാത്രക്കാര്‍ക്ക് സമയനഷ്ടം ഉണ്ടാവാതെയാണ് ഇത്തം ലഗേജുകള്‍ പരിശോധിക്കുക. 25 സ്മാര്‍ട്ട് ഗേറ്റുകളുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ സ്മാര്‍ട്ട് കവാടങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.
key words:
dubai airport, pravasi, gulf airport, dubai airport new baggage rules

Similar Articles

Comments

Advertismentspot_img

Most Popular