ആ വലിയ തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു, കണ്ണു പോയാലേ കണ്ണിന്റെ വിലയറിയൂ;തുറന്ന് പറച്ചിലുമായി നടി

ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയും പിന്നീട് പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്ത ഒരു താരമാണ് ലെന. വിവാഹത്തിന് ശേഷം നീണ്ട കുറച്ച് കാലത്തേക്ക് ലെനയെ സിനിമയില്‍ കണ്ടതേയില്ല. എന്നാല്‍ പിന്നീട് സിനിമയിലേക്ക് വലിയൊരു ചുവടുവെയ്പ്പ് തന്നെയായിരുന്നു ലെന നടത്തിയത്. ആ തിരിച്ചുവരവിനെക്കുറിച്ച് മനസു തുറക്കുകയാണ് ലെന.

തനിക്ക് ഏറ്റവും സന്തോഷകരവും സുഖകരവുമായ ഓര്‍മകള്‍ മാത്രമാണ് സിനിമ സമ്മാനിച്ചതെന്നാണ് താരം പറയുന്നത്. കാസ്റ്റിങ് കൗച്ച് പോലുള്ള കാര്യങ്ങളൊന്നും എന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല.സ്ത്രീകളുടെ കാര്യം പറയാന്‍ സ്ത്രീകളുടെ ഒരു സംഘടന നല്ലതാണ്. പക്ഷേ, എനിക്ക് ഇതുവരെ ആ സംഘടനയുടെ ഭാഗമാകണമെന്ന് തോന്നിയിട്ടില്ല’ലെന പറയുന്നു.രണ്ടാം വരവിലാണ് തനിക്ക് കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും ലെന പറഞ്ഞു. അതിന് പ്രേരിപ്പിച്ച ധാരാളം തിരിച്ചറിവുകള്‍ ഉണ്ടായിട്ടുണ്ട്. ആദ്യം സിനിമയില്‍ വന്നപ്പോള്‍ ഈ മീഡിയത്തിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഹോബി എന്ന തരത്തിലല്ലാതെ അഭിനയം സീരിയസായി എടുത്തിരുന്നില്ല.

അന്ന് ധാരാളം ഓഫറുകളും വന്നിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞ് പഠനമാണ് വലുതെന്ന് പറഞ്ഞാണ് ഞാന്‍ പോയത്. ബോംബെയില്‍ നിന്ന് പി.ജി കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കാലത്താണ് സിനിമ വിട്ടത് മണ്ടത്തരമായിപ്പോയെന്ന് തിരിച്ചറിഞ്ഞത്. കണ്ണു പോയാലേ അതിന്റെ വില അറിയൂ എന്ന അവസ്ഥയായി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഇത്തിരി മനക്കട്ടി വേണം. എനിക്കിതില്ല, അപ്പോഴാണ് ഞാനൊരു കലാകാരിയാണെന്ന് തിരിഞ്ഞത്. സിനിമ വിട്ടതുപോലെയല്ല തിരിച്ചുവരവ്.’ലെന പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular