മീരാജാസ്മിന്റെ പുതിയ ഫോട്ടോ കണ്ട് ആരാധകര്‍ ഞെട്ടി

മലയാളികളുടെ ഇഷ്ടനായകമാരില്‍ ഒരാളാണ് മീരാജാസ്മിന്‍. എന്നാല്‍ വിവാഹ ശേഷം താരം അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ല. വിവാഹം ശേഷം അഭിനയിച്ച പത്തു കല്‍പ്പനകള്‍ എന്ന സിനിമയില്‍ ശക്തമായ കഥാപാത്രമായി തിരിച്ചെത്തിയെങ്കിലും വീണ്ടും കുടുംബ ജീവിതത്തിലേയ്ക്ക് മടങ്ങിയിരിക്കുകയാണ് താരം. ഏറെ നാളുകള്‍ക്ക് ശേഷം ഇപ്പോള്‍ വീണ്ടും മീര ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്. ഒരു ജ്വല്ലറിയില്‍ നില്‍ക്കുന്ന മീരയുടെ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ ശരിക്കും ഞെട്ടി എന്നു തന്നെ പറയാം. മുന്‍പത്തേതിനേക്കാള്‍ വണ്ണം വെച്ച രൂപത്തിലാണിപ്പോള്‍. പെട്ടെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധത്തിലാണ് പുതിയ മാറ്റം. ഭര്‍ത്താവിനൊപ്പം ദുബായില്‍ താമസമാക്കിയ താരം ഒരു ജൂലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. മീരയുടെ സഹോദരിയും ഒപ്പമുണ്ടായിരുന്നു.
മലയാളികള്‍ മാത്രമല്ല, മറ്റ് തെന്നിന്ത്യന്‍ ആരാധകരും നടിയുടെ പുതിയ രൂപം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ ഫോട്ടോയെ സംബന്ധിച്ച് നിരവധി ട്രോള്‍ വീഡിയോകളും വരുന്നുണ്ട്. പുതിയ ചിത്രത്തിനുള്ള രൂപ മാറ്റമാകാമിതെന്ന് കരുതുന്ന ആരാധകരുമുണ്ട്.

SHARE