രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് പണം ഉണ്ടാക്കാനല്ല; പരാജയപ്പെടില്ലെന്നാണ് വിശ്വാസം: കമല്‍ ഹാസന്‍

അടുത്തു പുറത്തിറങ്ങാനുള്ള രണ്ടു ചിത്രങ്ങള്‍ക്കു ശേഷം എനിക്കു സിനിമയില്ല. ‘സത്യസന്ധമായി ജീവിക്കാന്‍ എന്തെങ്കിലുമൊക്കെ ഞാന്‍ ചെയ്യണം. എന്നാല്‍ പരാജയപ്പെടില്ലെന്നാണ് ഞാന്‍ കരുതുന്നത്’ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷവും രാഷ്ട്രീയത്തില്‍ തുടരുമോ എന്ന ചോദ്യത്തിനു മറുപടിയായി കമല്‍ പറഞ്ഞു. തീവ്ര ഹിന്ദുത്വം നാടിനു ഭീഷണിയാണെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടുമാത്രം മുന്നോട്ടുപോകാനാകില്ലെന്നും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നു.

ഒരു പക്ഷേ രാഷ്ട്രീയത്തില്‍ പുതുമുഖമാണെങ്കിലും 37 വര്‍ഷമായി സാമൂഹ്യ സേവനം ചെയ്യുന്നൊരാളാണ് ഞാന്‍. ഏതാണ്ട് 10 ലക്ഷത്തോളം വിശ്വസ്തരായ അണികളെ ഒപ്പം കൂട്ടാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 37 വര്‍ഷമായി ഇക്കൂട്ടര്‍ എന്റെ കൂടെയുണ്ട്. എന്റെ നിര്‍ദ്ദേശമനുസരിച്ച് കൂടുതല്‍ യുവാക്കളെ ഇവര്‍ കൂട്ടത്തില്‍ ചേര്‍ത്തിട്ടുണ്ട്. ഇവരെല്ലാം പാര്‍ട്ടിയിലെ സന്നദ്ധസേവകരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിനിമാ ജീവിതത്തില്‍ നിന്നും ഞാന്‍ ഒരുപാട് പണം സമ്പാദിച്ചിട്ടുണ്ട്, രാഷ്ട്രീയത്തിലിറങ്ങുന്നത് പണമുണ്ടാക്കാനല്ലെന്നും താരം വ്യക്തമാക്കി. ഒരു നടനെന്ന നിലയില്‍ മാത്രം മരിക്കരുതെന്ന് നിര്‍ബന്ധമുള്ളത് കൊണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ജനങ്ങള്‍ക്ക് സേവനം ചെയ്ത് മരിക്കാമെന്ന് ഞാന്‍ സ്വയം പ്രതിജ്ഞയെടുത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular