എന്റെ സാറേ..! അന്ന് ഞാന്‍ ഉറപ്പിച്ചു… സച്ചിന്റെ മകളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിമിഷം വെളിപ്പെടുത്തി സാറയുടെ ശല്യക്കാരന്‍ ‘കാമുകന്‍’

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്തതിന് 32 കാരനായ ദേബ്കുമാര്‍ മെയ്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാറയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്റെ വീട്ടിലേക്ക് നിരന്തരം ഫോണ്‍ വിളിക്കുകയും ഓഫീസില്‍ നേരിട്ടെത്തുകയും ചെയ്തതിനുപിന്നാലെയാണ് പശ്ചിമ ബംഗാളില്‍ നിന്നുളള യുവാവിനെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ സാറയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന് ചില വിചിത്രമായ കാരണങ്ങളാണ് യുവാവ് മാധ്യമങ്ങളോട് പറഞ്ഞതെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ടിവിയില്‍ സാറയെ കണ്ടപ്പോഴാണ് പ്രണയം തോന്നിയത്. ഒരു ദിവസം ആകാശത്തേക്ക് നോക്കി ചോദിച്ചു സാറയാണോ എന്റെ ഭാര്യ? ഉടന്‍തന്നെ മിന്നല്‍ ഉണ്ടായി. അപ്പോഴാണ് സാറയാണ് എന്റെ ഭാര്യയെന്ന് ഉറപ്പിച്ചത്. സച്ചിന്റെ ഓഫീസിലേക്ക് ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ ഈ വിവരം പറഞ്ഞു. ഹിന്ദിയിലാണ് ഞാന്‍ സംസാരിച്ചത്. സാറ തെന്‍ഡുല്‍ക്കറാണ് എന്റെ ഭാര്യ, എനിക്കവളെ വിവാഹം ചെയ്യണം എന്നു പറഞ്ഞു” ദേബ് മാധ്യമങ്ങളോട് വിശദീകരിച്ചു.

കൈയ്യില്‍ ദേബ് ആന്റ് സാറ എന്നെഴുതിയ ടാറ്റൂവും ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാണിച്ചു. സാറയ്ക്ക് 13 വയസ്സ് തികഞ്ഞ 2011 ലാണ് താന്‍ ടാറ്റൂ പതിച്ചതെന്നും ഇയാള്‍ പറഞ്ഞു.

Similar Articles

Comments

Advertisment

Most Popular

കണ്ണൂരില്‍ സമ്പര്‍ക്കം മൂലം രോഗവ്യാപനമുണ്ടാകുന്നതിന്റെ തോത് ഇരട്ടിയാണ്; ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : രോഗം അധികരിക്കുന്ന മേഖലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ സമ്പര്‍ക്കം മൂലം രോഗവ്യാപനമുണ്ടാകുന്നതിന്റെ തോത് കൂടുതലാണ്. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ നിരക്ക് സംസ്ഥാനത്ത് 10...

31, ജൂണ്‍ ഒന്ന് ഡ്രൈ ഡേ…പോരായ്മകള്‍ പരിഹരിച്ച് ചൊവാഴ്ച മുതല്‍ ആപ്പ്

തിരുവനന്തപുരം: വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ വിദേശമദ്യം വിതരണം ചെയ്യുന്നതിന് വികസിപ്പിച്ച ബവ് ക്യൂ മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ സംസ്ഥാന ബവ്‌റിജസ് കോര്‍പറേഷനില്‍ നിന്നും...

ലോക്ഡൗണ്‍ ഇനിയും നീട്ടരുത്; സ്‌കൂള്‍, കോളജ്, സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കരുതെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: കോവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടരുതെന്നു കേന്ദ്രസര്‍ക്കാര്‍ പാനലുകളുടെ ശുപാര്‍ശ. രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന പാനലുകളാണ് ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയത്. അതിതീവ്ര മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മറ്റുള്ള...