മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: സീറോ മലബാര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ഭൂമിയിടപാടില്‍ പോലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസ് നല്‍കിയ ഹാര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. ഇതിനു പുറമെ പോലീസിനോട് ഹൈക്കോടതി വിശദീകരണവും തേടിയിട്ടുണ്ട്. ആലഞ്ചേരിക്ക് പുറമെ മറ്റ് മൂന്നു പേര്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഭൂമി ഇടപാടില്‍ സഭാ വിശ്വാസികളുടെ പണമാണ് നഷ്ടമായതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.
കേസില്‍ മജിസ്‌ട്രേറ്റ് കോടതി അന്വേഷണം നടത്തി വരികയാണ്. എന്നാല്‍ കേസിന്റെ ഗൗരവം പരിഗണിച്ച് പൊലീസ് തന്നെ അന്വേഷണിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി. പൊതുസമൂഹവും ഇതേ ആവശ്യം ഇന്നയിച്ചിരുന്നു. എന്നാല്‍ ക്രിമിനല്‍ കേസ് എന്ന നിലയ്ക്ക് പൊലീസ് ഇത് പരിഗണിച്ചിരുന്നില്ല.
ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് കമാല്‍പാഷ ദൂതന്‍ മുഖാന്തരം ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിര നോട്ടീസ് അയക്കാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് ബിഷപ്പ് ആലഞ്ചേരി, ജോഷ്വ പൊതുവ ഫാ: വടക്കുമ്പാടന്‍ എന്നിവര്‍ക്ക് നോട്ടീസ് അയച്ചത്. കേസ് ഈ മാസം 19 വീണ്ടും പരിഗണിയ്ക്കും.
എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കടംവീട്ടാന്‍ സീറോ മലബാര്‍ സഭ നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന കണ്ടെത്തലാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്. 60 കോടിയുടെ കടംവീട്ടാന്‍ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്ത മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നടപടിയാണ് വിവാദമായത്.

Similar Articles

Comments

Advertismentspot_img

Most Popular