സൈന്യത്തെ അപമാനിച്ച മോഹന്‍ ഭാഗവതിനെതിരേ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ആര്‍എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് ഇന്ത്യന്‍ സൈന്യത്തെ വെല്ലുവിളിച്ച് നടത്തിയ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരെ അപമാനിക്കുന്നതാണ് മോഹന്‍ ഭാഗവതിന്റെ വാക്കുകളെന്നാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.
‘ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കലാണ്. കാരണം, അത് രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണ്. അത് നമ്മുടെ ദേശീയപതാകയെ അപമാനിക്കലാണ്,കാരണം പതാകയെ സല്യൂട്ട് ചെയ്യുന്ന ഓരോ സൈനികനെയും അപമാനിക്കലാണത്. നമ്മുടെ സൈന്യത്തെയും ജവാന്മാരെയും നിന്ദിച്ചതിന് താങ്കളോട് ലജ്ജ തോന്നുന്നു മിസ്റ്റര്‍ ഭാഗവത്’. രാഹുല്‍ ട്വീറ്റ് ചെയ്തു.
#apologiseRSS എന്ന ഹാഷ് ടാഗോടു കൂടി മോഹന്‍ ഭാഗവതിന്റെ പ്രസംഗദൃശ്യങ്ങളും ചേര്‍ത്താണ് രാഹുലിന്റെ ട്വീറ്റ്.
The RSS Chief’s speech is an insult to every Indian, because it disrespects those who have died for our nation.

It is an insult to our flag because it insults every soldier who ever saluted it.

Shame on you Mr Bhagwat, for disrespecting our martyrs and our Army. #ApologiseRSS pic.twitter.com/Gh7t4Ghgon

— Office of RG (@OfficeOfRG) February 12, 2018

ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിനു തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസ്സിനു വെറും മൂന്ന് ദിവസം മതിയെന്നായിരുന്നു മോഹന്‍ ഭാഗവത് പുണെയില്‍ പറഞ്ഞത്.

Similar Articles

Comments

Advertismentspot_img

Most Popular