റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 71 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ ദൊമോദെദേവോ വിമാനത്താവളത്തില്‍നിന്നു പറയുന്നയര്‍ന്ന ഉടന്‍ വിമാനത്തിന് റഡാറുമായുള്ള ബന്ധം നഷ്ടമാവുകയും തൊട്ടടുത്ത ഗ്രാമത്തില്‍ തകര്‍ന്നു വീഴുകയുമായിരുന്നെന്നാണു റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല.

ആഭ്യന്തര സര്‍വീസ് നടത്തുന്ന സരാറ്റോവ് എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നുവീണത്. 65 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഓര്‍സ്‌കിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. വിമാനം തകര്‍ന്നുവീണതെന്നു സംശയിക്കുന്ന അര്‍ഗുനോവോയില്‍ പരിശോധന തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോസ്‌കോയ്ക്ക് 50 മൈല്‍ തെക്കുകിഴക്കാണ് അര്‍ഗുനോവോ.

SHARE