ആടുതോമയുടെ ചെകുത്താന്‍ ലോറി വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി കഥാപാത്രമായി, ഭദ്രന്റെ മകന്റ കല്യാണ റിസപ്ഷനില്‍ താരമായി സ്ഫടികം ലോറി

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മാസ് കഥാപാത്രങ്ങളിലൊന്നായിരുന്നു സ്ഫടികത്തിലെ ആടുതോമ. ചിത്രം പുറത്തിറങ്ങി ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും തോമാച്ചന്‍ ഓളം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും പാട്ടുകളും മുതല്‍ മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസുമൊക്കെ സൂപ്പര്‍ ഹിറ്റാണ്. ചിത്രത്തില്‍ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായ ഒന്നായിരുന്നു തോമാച്ചന്റെ സ്ഫടികം എന്ന പേരിലുള്ള ലോറി.

ഇപ്പോഴിതാ സംവിധായകന്‍ ഭദ്രന്‍ മാട്ടേലിന്റെ സ്ഫടികം ലോറി വര്‍ഷങ്ങള്‍ക്കുശേഷം ഒരിക്കല്‍ക്കൂടി കഥാപാത്രമായിരിക്കുകയാണ്. ഭദ്രന്‍ മാട്ടേലിന്റെ മകന്‍ ജെറി ഭദ്രന്റെയും എറണാകുളം കമ്പക്കാലുങ്കല്‍ ഏബ്രഹാമിന്റെ മകള്‍ സൈറയുടെയും ഇന്നലെ നടന്ന വിവാഹത്തിലാണ് സ്ഫടികം സിനിമയിലെ ലോറി കഥാപാത്രമായത്.

ഇന്നലെ ഉച്ചകഴിഞ്ഞ് പാലാ കത്തീഡ്രലില്‍ നടന്ന വിവാഹത്തിനുശേഷം പാലാ സെന്റ് തോമസ് കോളജ് സ്പോര്‍ട്സ് കോംപ്ലക്സ് ഓഡിറ്റോറിയത്തില്‍ നടന്ന റിസപ്ഷനില്‍ പങ്കെടുക്കാന്‍ വധൂവരന്മാര്‍ എത്തിയത് സ്ഫടികം സിനിമയിലെ അതേ ടാറ്റ 1210 എസ്.ഇ. ലോറിയിലാണ്.

SHARE