മോദി സുഹൃത്ത്!! അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യു.എ.ഇ കിരീടാവകാശി; ഇരു രാജ്യങ്ങളും ഒപ്പുവെച്ചത് അഞ്ച് ധാരണാപത്രത്തില്‍

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി സുഹൃത്താണെന്നു അബുദാബി അദ്ദേഹത്തിന്റെ രണ്ടാം വീടാണെന്നും യുഎഇ കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വ്യക്തമാക്കി.

‘യുഎഇയെ കെട്ടിപ്പെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ വഹിച്ച നിര്‍ണായക പങ്കിനെക്കുറിച്ച് ഒന്നിലധികം തവണ കിരീടാവകാശി സംസാരിച്ചു. ഈ പങ്കിനെക്കുറിച്ചു യുഎഇയിലെ ഓരോ പൗരനും ഇന്ത്യക്കാരെ അഭിനന്ദിക്കും. ഇന്ത്യന്‍ സമൂഹത്തെ വിശ്വസിക്കാം’ ഗോഖല പറഞ്ഞു. ഇന്ത്യയുടെ കഠിനാധ്വാനവും വിശ്വാസയോഗ്യമായ പ്രവര്‍ത്തനവും കിരീടാവകാശി എടുത്തുപറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അബുദാബിയില്‍ ലഭിച്ച സ്വീകരണം ഏറ്റവും ആദരവേറിയതാണ്. കിരീടാവകാശിയും രാജകുടുംബത്തിലെ പ്രമുഖരും വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു.

അതേസമയം, ഇരുരാജ്യങ്ങളും തമ്മില്‍ അഞ്ച് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular